scorecardresearch

ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട് എന്‍റെ ഭര്‍ത്താവ്; ഗർഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് കരീന

കരീന വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

കരീന വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kareena kapoor, kareena kapoor pregnant, kareena kapoor third pregnancy, kareena kapoor pregnancy rumours

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. കഴിഞ്ഞ ദിവസം കരീന ഗര്‍ഭിണിയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വ്യാജവാർത്തകൾക്ക് കരീന നല്‍കി മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട് സെയ്ഫ്," എന്ന രസകരമായ മറുപടിയാണ് കരീന നല്‍കിയിരിക്കുന്നത്.

kareena pregnancy rumours

കുടുംബവുമായി അവധി ആഘോഷിക്കുന്ന കരീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിഞ്ഞിരുന്നു. ഇതു കണ്ടിട്ടാണ് കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ വെറും 'വൈനും പിസ്സയും' മാത്രമാണ് അതെന്നും താന്‍ ഗര്‍ഭിണി അല്ലെന്നും കരീന പറഞ്ഞു. മക്കളായ തൈമുര്‍, ജേ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ യൂറോപ്പില്‍ അവധി ആഘോഷിക്കുകയാണ് ദമ്പതികള്‍.

ഇരുവിവാഹങ്ങളിലായ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.

Advertisment

2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന - സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.

റിലീസിന് ഒരുങ്ങുന്ന ' ലാല്‍ സിങ് ചദ്ദ' യാണ് കരീനയുടെ പുതിയ ചിത്രം. തമിഴ് ചിത്രമായ ' വിക്രം വേദ' യുടെ ഹിന്ദി റീമേക്കാണ് സെയ്ഫിന്റെ അടുത്ത ചിത്രം.

Kareena Kapoor Saif Ali Khan Sara Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: