ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പാപ്പരാസികളുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. ഇപ്പോഴിതാ, തൈമൂറിന്റെ അഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് കരീന പങ്കുവച്ച ഒരു ത്രോബാക്ക് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
“നിന്റെ ആദ്യചുവടുകൾ, നിന്റെ ആദ്യ വീഴ്ച… ഒരുപാട് അഭിമാനത്തോടെയാണ് ഞാനിത് റെക്കോർഡ് ചെയ്തത്. ഇത് നിന്റെ ആദ്യത്തേയൊ അവസാനത്തെയോ വീഴ്ചയല്ല, എന്റെ കുഞ്ഞേ… പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പായും അറിയാം. നീ എപ്പോഴും സ്വയം എണീറ്റ്, തല ഉയർത്തി പിടിച്ച്, വലിയ മുന്നേറ്റം നടത്തുമെന്ന്. കാരണം, നീയെന്റെ കടുവക്കുഞ്ഞാണ്. എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകൾ. എന്റെ ടിം ടിം, നിന്നെ പോലെ മറ്റാരുമില്ല കുഞ്ഞേ…” എന്നാണ് കരീന കുറിക്കുന്നത്.
പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരൻ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് കുഞ്ഞു തൈമൂറിന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്.
ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികളുടെ മകനായി 2016 ഡിസംബറിൽ 20നാണ് തൈമൂറിന്റെ ജനനം.