Latest News

പാപ്പരാസികൾ നിരന്തരം പിന്നാലെ നടക്കുന്നത് ഈ മുഖം പകർത്താൻ; മകന്റെ ചിത്രവുമായി താരം

പോകുന്നിടത്തെല്ലാം പാപ്പരാസികൾ ഈ താരപുത്രന്റെ ചിത്രങ്ങൾ എടുക്കാനായി പിൻതുടരാറുണ്ട്

Kareena Kapoor, Jehangir, taimur, Kareena Kapoor Jehangir, Jehangir pics, Kareena son jeh

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ്​ അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പാപ്പരാസികളുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകൾ നിരന്തരം പട്ടോഡി കുടുംബത്തിലെ ഈ ഇളംതലമുറക്കാരനെ പിൻതുടരാറുണ്ട്. ഇപ്പോഴിതാ, തൈമൂറിനെ മാത്രമല്ല അനിയൻ ജെയുടെ മുഖം ഒപ്പിയെടുക്കാനും ക്യാമറകണ്ണുകൾ മത്സരിക്കുകയാണ്.

കരീനയും സെയ്ഫുമെല്ലാം ജെയ്ക്ക് പുറത്തിറങ്ങുമ്പോഴെല്ലാം മകന്റെ ചിത്രം പകർത്താനായി പാപ്പരാസികൾ ഇരുവരെയും പൊതിയാറുണ്ട്. ഇപ്പോഴിതാ, കരീന തന്നെ മകന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തൈമൂറിനും ഇളയ മകൻ ജെയ്ക്കും ഒപ്പം പുറത്തിറങ്ങിയ കരീനയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ജെയുടെ ചിത്രമെടുക്കാനായി കരീനയോട് തിരിഞ്ഞുനിൽക്കാൻ ആവശ്യപ്പെടുകയാണ് ഫോട്ടോഗ്രാഫർമാർ. എന്നാൽ പാപ്പരാസികളോട് കയർക്കുന്ന തൈമൂറിനെയും ക്യാമറകൾക്ക് മുഖം നൽകാൻ നിൽക്കാതെ കാറിൽ കയറുന്ന കരീനയേയുമാണ് വീഡിയോയിൽ കാണാനാവുക.

പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ കരീനയും സെയ്ഫും മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിൻതുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നു കരീന വെളിപ്പെടുത്തിയിരുന്നു.

“വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത്. എല്ലായിടത്തും അവൻ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ പോവുന്നിടത്തെല്ലാം തന്നെ മീഡിയ ശ്രദ്ധിക്കുന്നുണ്ടെന്ന് അവനറിയാം. ‘മീഡിയ അവിടെയുണ്ട്’ എന്നു ഞങ്ങൾ പരസ്പരം പറയുന്ന വാക്കുകളും അവൻ പിക്ക് ചെയ്തെടുക്കുന്നുണ്ട്. ഫോട്ടോഗ്രാഫർമാർ അകലെ നിന്നുമാണ് അവർ പലപ്പോഴും ഷൂട്ട് ചെയ്യുന്നത്, അത് ആശ്വാസമാണ്. എന്നിരുന്നാലും നിത്യേനയെന്ന പോലെ ഇതാവർത്തിക്കുമ്പോൾ ഭയമുണ്ട്,” കരീന പറഞ്ഞു.

“അവനൊരു സാധാരണ ജീവിതമുണ്ടാകണമെന്നാണ് രക്ഷിതാക്കൾ എന്ന രീതിയിൽ ഞങ്ങളാഗ്രഹിക്കുന്നത്. അവനു മറ്റു കുട്ടികളെ പോലെ പുറത്തു പോവാനും കളിക്കാനും സ്ട്രീറ്റിലൂടെ നടക്കാനും കഴിയണം. എപ്പോഴും ദൂരെ നിന്ന് അവന്റെ ചിത്രങ്ങൾ പകർത്തുന്നവരോട്, ആ സമയം മറ്റാരുടെയെങ്കിലും ചിത്രങ്ങൾ എടുത്തുകൂടെ, പോകൂ, പോയി രൺവീർ സിംഗിനെ ക്ലിക്ക് ചെയ്യൂ,” എന്നാണ് കരീന പറഞ്ഞത്.

Read more: കരീനയുടെ സാമിപ്യം എന്നെ സമാധാനിപ്പിക്കുന്നു; മരുമകളെ കുറിച്ച് ശർമിള ടാഗോർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kareena kapoor khan shares jehangir photos

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com