Latest News
Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യത്ത് 60,471 പുതിയ കേസുകള്‍; 2,726 കോവിഡ് മരണം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി

എനിക്കതിൽ ദുഃഖമില്ല; ‘ക്വീൻ’ ഓഫർ നിരസിച്ചതിനെക്കുറിച്ച് കരീന കപൂർ

കങ്കണയ്ക്കു മുൻപേ റാണി എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് കരീന കപൂറിനെയായിരുന്നു

kareena kapoor, kangana, ie malayalam

കങ്കണ റണാവത്തിന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു ‘ക്വീൻ’. വികാസ് ബാഹൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുളള പുരസ്കാരവും ലഭിച്ചു. ക്വീനിലെ റാണി മെഹറ എന്ന കഥാപാത്രത്തിലൂടെ കങ്കണ നിരവധി ആരാധകരെയും സ്വന്തമാക്കി. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഒറ്റയ്ക്ക് ലണ്ടനിലേക്ക് ഹണിമൂണിനു പോകുന്ന റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ക്വീനിലൂടെ സംവിധായകൻ പറഞ്ഞത്. ക്വീനിനുശേഷം കങ്കണയ്ക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.

പക്ഷേ, കങ്കണയ്ക്കു മുൻപേ റാണി എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് കരീന കപൂറിനെയായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ് സമ്മിറ്റിലാണ് കരീന ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കഹോ ന പ്യാർ ഹെ’, ‘ഗോളിയാൻ കി രസ്‌ലീല:റാം ലീല’, ‘ഹം ദിൽ ദേ ചുകേ സനം’, ‘ക്വീൻ’, ‘ബ്ലാക്ക്’, ‘ഫാഷൻ’, ‘ചെന്നൈ എക്സ്പ്രസ്’ ഈ സിനിമകളിലൊക്കെ കരീനയ്ക്കാണ് ആദ്യ ഓഫർ വന്നതെന്നും ഇതു ശരിയാണോയെന്നുമാണ് അവതാരക ചോദിച്ചത്. ഇതിൽ ഒന്നോ രണ്ടോ മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്നുമായിരുന്നു കരീനയുടെ മറുപടി. പിന്നീട് കരീന കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാക്കി.

Read Also: സെയ്ഫിന്റെ വിവാഹ അഭ്യർഥന രണ്ടു തവണ നിരസിച്ചു, കരീന കപൂറിന്റെ വെളിപ്പെടുത്തൽ

‘ക്വീൻ’ ഓഫർ ആദ്യം തനിക്കാണ് വന്നതെന്നും താൻ നിരസിച്ചുവെന്നും കരീന വെളിപ്പെടുത്തി. അതിൽ തനിക്കൊരു ദുഃഖവുമില്ലെന്നും കാരണം താനൊരിക്കലും പിറകോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും മുന്നോട്ടു പോവുകയാണ് ചെയ്യാറുളളതെന്നും കരീന പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘ഗുഡ്ന്യൂസി’ന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കരീന. അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ജ്, കിയാറ അഡ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രാജ് മേത്തയാണ് ചിത്രത്തിന്റെ സംവിധായകൻ. ഡിസംബർ 27 നാണ് ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’ ചിത്രത്തിലും കരീനയാണ് നായിക. അടുത്ത വർഷം ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക. 1994ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സിന്റെ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ട്. ‘ഗംപ്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആമിർ അവതരിപ്പിക്കുക. ‘താരേ സെമീൻ പർ’, ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ എന്നീ സിനിമകൾ സംവിധാനം ചെയ്ത അദ്വൈത് ഛന്ദൻ ആണ് ‘ലാൽ സിങ് ഛദ്ദ’യുടെ സംവിധായകൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kareena kapoor khan reveals she was offered kangana ranaut queen

Next Story
മുടങ്ങിയ സിനിമകൾ പൂർത്തീകരിക്കുമെന്ന് ഷെയ്ൻ; സിനിമാ തർക്കം അവസാനിക്കുന്നുShane Nigam
The moderation of comments is automated and not cleared manually by malayalam.indianexpress.com