തൈമുറിന്റെ ജനനത്തിനുശേഷം ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കരീന കപൂർ. കരീനയുടെ പുതിയ ചിത്രം വീരേ ദി വെഡ്ഡിങ് റിലീസ് ചെയ്തു കഴിഞ്ഞു. കരീനയുടെ ഫിറ്റ്നസ് പല ബോളിവുഡ് നടിമാർക്കും മാതൃകയാക്കാവുന്നതാണ്. പ്രസവശേഷം കരീന വണ്ണം വച്ചിരുന്നു. എന്നാൽ കഠിനമായ ഡയറ്റിലൂടെയും വർക്കൗട്ടിലൂടെയും കരീന തന്റെ പഴയ സ്ലിം ബോഡി വീണ്ടെടുത്തു. അമ്മയായതിനുശേഷവും കരീനയുടെ ശരീരഭംഗിക്ക് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ലെന്ന് താരത്തിന്റെ ഫോട്ടോകൾ കണ്ടാലറിയാം.

സിനിമയിലേക്ക് മടങ്ങിയെത്തിയ കരീനയുടെ വസ്ത്രധാരണമാണ് ഇപ്പോൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേർന്നതല്ലെന്നും അമ്മമാർക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലർ ആവശ്യപ്പെട്ടത്. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബി ടൗണിലെ സുന്ദരി നൽകിയത്.

മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിമർശനങ്ങൾക്കുളള മറുപടിയായി കരീന പറഞ്ഞത്, ”ഒരാൾക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതായിരിക്കും അയാൾ ധരിക്കുക. അമ്മമാർ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ അമ്മ (ബബിത) മോഡേൺ വസ്ത്രങ്ങൾ ഇപ്പോഴും ധരിക്കാറുണ്ട്. ജീൻസും ടോപ്പുമിട്ട അവരെ കാണാൻ വളരെ ഭംഗിയാണ്. നിങ്ങൾ എന്റെ അമ്മായിയമ്മയെ (ശർമ്മിള ടാഗോർ) കണ്ടിട്ടുണ്ടോ? സിൽക്ക് സാരിയുടുക്കുമ്പോൾ അവർക്കുണ്ടാകുന്ന അതേ സൗന്ദര്യം ജീൻസും ടോപ്പും ധരിച്ച് വരുമ്പോഴും തോന്നാറുണ്ട്. സ്ത്രീകൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാവുന്ന ഒരു കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. എനിക്കൊരു കുട്ടിയുണ്ടെന്നത് ഞാൻ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല എന്നല്ല അർത്ഥം. നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന് അത് ഇണങ്ങുന്നതാണെങ്കിൽ, നിങ്ങൾക്ക് ഏത് വസ്ത്രവും ധരിക്കാം”.

Loveee loveee loveeee wearing @thefdci @pinnacle_shrutisancheti

A post shared by Kareena Kapoor Khan (@therealkareenakapoor) on

@poonamdamania

A post shared by Kareena Kapoor Khan (@therealkareenakapoor) on

നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് വീരേ ദി വെഡ്ഡിങ്. കരീന കപൂര്‍, സോനം കപൂർ, സ്വര ഭാസ്കർ, ശിഖ തല്‍സാനിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ