scorecardresearch

സമത്വത്തില്‍ വിശ്വസിക്കുന്നു; പക്ഷെ ഞാനൊരു ഫെമിനിസ്റ്റ് അല്ല: കരീന കപൂര്‍

"കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും," കരീന പറഞ്ഞു.

"കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും," കരീന പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kareena Kapoor

അമ്മയായതിനു ശേഷം വെള്ളിത്തിരയിലേക്ക് കരീന കപൂര്‍ തിരിച്ചെത്തുന്ന ചിത്രമാണ് വീരേ ദി വെഡ്ഡിങ്. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുവെങ്കിലും, ഫെമിനിസ്റ്റ് അല്ലെന്ന് കരീന പറഞ്ഞു.

Advertisment

publive-image

ഓഡിയോ ലോഞ്ചിനിടെയാണ് ഫെമിനിസത്തെ കുറിച്ചുള്ള ചോദ്യം കരീന നേരിട്ടത്. ഉത്തരം പറയാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട്, താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഫെമിനിസ്റ്റ് അല്ലെന്നും കരീന പറഞ്ഞു.

'ഞാനൊരു സ്ത്രീയാണ്. എല്ലാത്തിനുമപ്പുറം ഒരു മനുഷ്യനാണ്. കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും,' കരീന പറഞ്ഞു.

publive-image

കരീനയെ കൂടാതെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും വീരേ ദി വെഡ്ഡിങിലുണ്ട്. സോനം കപൂറിന്റെ സഹോദരി റിയയും എക്താ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ടൈറ്റില്‍ റോളില്‍ എത്തുന്നത് സോനമാണ്.

Advertisment

publive-image

publive-image

നാല്‍വര്‍ സംഘത്തിലെ ഒരാളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തില്‍ എന്താണ് റോള്‍ എന്ന് പറഞ്ഞ് വയ്ക്കാന്‍ ശ്രമിക്കുന്നതാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍.

Sonam Kapoor Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: