/indian-express-malayalam/media/media_files/2025/03/08/GsMxaIVFwEYAycFWA1dY.jpg)
കരീന കപൂർ
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-149881.jpg)
ബോളിവുഡിന്റെ എവർഗ്രീൻ താരറാണിമാരിൽ ഒരാളാണ് കരീന കപൂർ. ജയ്പൂരിൽ നടക്കുന്ന ഐഐഎഫ്എ അവാർഡ് നിശയ്ക്ക് എത്തിയ കരീന കപൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ന്യൂസ് പേപ്പർ പ്രിന്റഡ് ഡ്രസ്സിൽ മനോഹരിയായാണ് കരീന ചടങ്ങിനെത്തിയത്.
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-5-440943.jpg)
ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളം തലമുറയിലെ അംഗങ്ങളാണ് കരിഷ്മ കപൂറും കരീന കപൂറും. അഭിനേതാക്കളായ രൺധീർ കപൂറിന്റെയും ബബിതയുടെയും മക്കളായ കരിഷ്മയ്ക്കും കരീനയ്ക്കും സിനിമയോട് അഭിരുചി പാരമ്പര്യമായി ലഭിച്ച ഒന്നാണ്.
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-4-318335.jpg)
ചേച്ചിയേക്കാൾ പേരെടുത്ത നടിയായി മാറിയത് കരീനയാണ്. സൂപ്പർതാര ചിത്രങ്ങളിലെ വിജയനായികയായ കരീന ഒരു ബ്യൂട്ടി ഐക്കൺ കൂടിയായത് വളരെ വേഗത്തിലാണ്. 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-1-719067.jpg)
കഭി ഖുശി കഭി ഖം, അശോക, തലാഷ്, ഖുഷി, ചമേലി, അജ് നബി, ഫിഡ, ജബ് വി മെറ്റ്, ത്രി ഇഡിയറ്റ്സ്, കുർബാൻ, വീ ആർ ഫാമിലി, ഗോൽമാൽ 3, ബോഡി ഗാർഡ്, ഭജിരംഗീ ഭായീജാൻ തുടങ്ങി അറുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് കരീന വേഷമിട്ടത്.
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-3-989069.jpg)
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തിരിക്കുന്നത്. കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്.
/indian-express-malayalam/media/media_files/2025/03/08/kareena-kapoor-iffa-pics-2-581196.jpg)
തൈമൂർ എന്ന മകനു പിന്നാലെ കരീന- സെയ്ഫ് ദമ്പതികൾക്ക് അടുത്തിടെ ഒരു ആൺകുട്ടി കൂടി പിറന്നിരുന്നു. ജഹാംഗീർ എന്നാണ് മകന് കരീനയും സെയ്ഫും പേരു നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us