scorecardresearch

സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് എന്റെ മക്കളെ അവർ നോക്കുന്നത്, അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല; കുട്ടികളുടെ നാനിമാരെക്കുറിച്ച് കരീന

ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് തൈമൂറിന്റെ നാനിയായ സാവിത്രിയ്ക്ക് ശബളമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് തൈമൂറിന്റെ നാനിയായ സാവിത്രിയ്ക്ക് ശബളമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kareena Kapoor | Saif Ali Khan | Taimur Nani

എപ്പോഴും എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും കരീന

സെയ്ഫ് അലിഖാൻ- കരീന കപൂർ ദമ്പതികളുടെ ചിത്രങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും സോഷ്യൽ മീഡിയയ്ക്കും പരിചിതരാണ് തൈമൂറിന്റെയും ജഹാംഗീറിന്റെയും ആയമാർ. ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് തൈമൂറിന്റെ നാനിയായ സാവിത്രിയ്ക്ക് ശബളമെന്നും ഇടയ്ക്ക് റിപ്പോർട്ടുകളുണ്ടായിരുന്നു. ജോലിക്കാർ എന്നതിനേക്കാൾ സ്വന്തം കുടുംബാംഗമായാണ് സെയ്ഫും കരീനയും ഈ നാനിമാരെ കാണുന്നത്. മക്കളെ നോക്കുന്ന നാനിമാരെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ Express Addaയിൽ പങ്കെടുക്കുമ്പോഴാണ് നാനിമാരെ കുറിച്ചും അവരോടുള്ള നന്ദിയും കരീന പ്രകടിപ്പിച്ചത്.

Advertisment

നാനിമാർ തന്റെ മക്കളെ അവരുടെ കുഞ്ഞുങ്ങൾ എന്ന പോലെയാണ് പരിപാലിക്കുന്നതെന്നും അതിനാൽ തന്നെ അവർ എല്ലാ ബഹുമാനവും അർഹിക്കുന്നുണ്ടെന്നും കരീന പറയുന്നു. "സ്വന്തം മക്കളെന്ന പോലെയാണ് അവരെന്റെ മക്കളം നോക്കുന്നത്. അതിനാൽ അവരും ബഹുമാനം അർഹിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ വീടിന്റെ നിയമം. ഞാൻ ജോലി ചെയ്യുമ്പോൾ അവരാണ് എന്റെ കുഞ്ഞുങ്ങളെ നോക്കുന്നത്. അതിനാൽ എനിക്കും സെയ്ഫിനും ഉള്ള ബഹുമാനം അവർക്കും ലഭിക്കണം, ” നാനിമാരോട് തനിക്കുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് കരീന പറഞ്ഞു.

“ഞങ്ങൾ എല്ലാവരും മിക്ക സമയത്തും ഒരുമിച്ചാണ്, ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. അവർ എന്റെ മക്കളെ അവരുടെ മക്കളെ പോലെ നോക്കുന്നു, അത് പലപ്പോഴും എനിക്ക് സാധിക്കാത്ത കാര്യമാണ്."

ഒരിക്കൽ ഭക്ഷണവേളയിൽ നാനി മറ്റൊരു മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതെന്താണെന്ന് തൈമൂർ തന്നോടു ചോദിച്ചെന്നും മകൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചയുടൻ താനും സെയ്ഫും തൈമൂറിന്റെ ആയയ്ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചെന്നും കരീന പറയുന്നു. അതിനുശേഷം എപ്പോഴും എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും കരീന കൂട്ടിച്ചേർത്തു. കുടുംബസമേതമുള്ള വിദേശയാത്രകളിലും സെയ്ഫും കരീനയും ഈ ആയമാരെയും കൂടെക്കൂട്ടുന്നു.

Advertisment
Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: