തൈമൂറിന്റെ സ്വന്തം ‘ജെ’; ഇളയ കുഞ്ഞിന് പേരിട്ട് കരീനയും സെയ്ഫും

കരീനയുടെ പിതാവ് രൺധീർ കപൂർ ആണ് താരപുത്രന്റെ പേര് ആരാധകരെ അറിയിച്ചിരിക്കുന്നത്

kareena baby name, kareena kapoor, kareena kapoor son, kareena kapoor younger son name, kareena kapoor jeh, jeh, kareena kapoor saif son, kareena aif, kareena saif son name, kareena son name, kareena kapoor khan, saif ali khan, taimur ali khan

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകൻ തൈമൂറിന് കൂട്ടായി ഒരു അനിയനെത്തിയ കാര്യം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ഇളയകുഞ്ഞിന് കരീനയും സെയ്ഫും പേരിട്ട വിശേഷം പങ്കുവയ്ക്കുകയാണ് കരീനയുടെ പിതാവ് രൺധീർ കപൂർ. ‘ജെ’ (Jeh) എന്നാണ് മകന് കരീന- സെയ്ഫ് ദമ്പതികൾ പേരിട്ടിരിക്കുന്നത്.

ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം. പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്.

Read More: സെയ്ഫ് അലിഖാന്റെ പട്ടൗഡി പാലസിന്റെ വിശേഷങ്ങൾ

സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്. ബോളിവുഡ് താരങ്ങളുടെ മക്കളിൽ പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരാളാണ് തൈമൂർ.

ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഹിന്ദി റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയിരിക്കുകയാണ്.

Read more: കരീനയും കൊറോണയുമൊക്കെ പ്രശ്നമായിരുന്നു; പുതിയ ചിത്രം വൈകുന്നതിനെ കുറിച്ച് ആമിർ ഖാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kareena kapoo and saif ali khan name younger son jeh confirms randhir kapoor

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com