scorecardresearch

ബലാത്സംഗ കേസ്: സീരിയൽ താരം കരൺ ഒബ്റോയ് അറസ്റ്റിൽ

പീഡനത്തിനൊപ്പം, പീഡനരംഗങ്ങൾ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

പീഡനത്തിനൊപ്പം, പീഡനരംഗങ്ങൾ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

author-image
Entertainment Desk
New Update
Karan Oberoi, Karan Oberoi arrested, Karan Oberoi arrest, Karan Oberoi rape case, Karan Oberoi rape, Karan Oberoi shows, Karan Oberoi films, Karan Oberoi news, Karan Oberoi latest news, Karan Oberoi latest, കരൺ ഒബ്റോയ്, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ടെലിവിഷൻ താരവും നടനുമായ കരൺ ഒബ്റോയിയെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ മുംബൈയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രശസ്ത ഹിന്ദി സീരിയലായ 'ജാസി ജെയ്സി കോയി നെഹി' സീരിയലിൽ രാഘവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് കരൺ ഒബ്റോയ്.

Advertisment

തന്നെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്തു എന്ന യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കരണിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒഷിവാരാ പൊലീസ് സ്റ്റേഷനിൽ ഐപിസി 376, 384 വകുപ്പുകളിലായി രേഖപ്പെടുത്തിയ എഫ് ഐ ആറിന്റെ പുറത്താണ് അറസ്സ് രേഖപ്പെടുത്തിയത്. "ഒരു സ്ത്രീയുടെ പരാതിയെ തുടർന്ന് ഞങ്ങൾ നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് താരം," ഒഷിവാരാ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്റ്റർ ശൈലേഷ് പസൽവാർ അറസ്റ്റ് സ്ഥിതീകരിച്ചു.

"കരൺ ഒബ്റോയ് പരാതിക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, പീഡനരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു," പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു.

സീരിയലുകളിലും പരസ്യങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായ കരൺ ഒബ്റോയ് ഗായകൻ കൂടിയാണ്. 'ബാൻഡ് ഓഫ് ബോയ്സ്'എന്ന പോപ്പ് ബാൻഡിലും അംഗമാണ്. സുധാൻശു പാണ്ഡെ, ഷെറിൻ വർഗ്ഗീസ്, സിദ്ദാർത്ഥ് ഹാൽദിപൂർ, ചൈതന്യ ഭോസ്‌ലെ എന്നിവരും അംഗങ്ങളായ ബാൻഡാണ് 'ബാൻഡ് ഓഫ് ബോയ്സ്'. 2001 ലാണ് ഈ ബാൻഡ് രൂപീകരിക്കപ്പെട്ടത്. ആമസോൺ പ്രൈമിന്റെ വൈബ് സീരീസായ 'ഇൻസൈഡ് എഡ്ജി'ലും അടുത്തിടെ കരൺ ഒബ്‌റോയ് അഭിനയിച്ചിരുന്നു.

Advertisment

Read more in English: TV actor Karan Oberoi arrested on rape charges

Arrested Rape Rape Cases Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: