scorecardresearch

ഈ ബന്ധം നമുക്ക് വേണോ ലാലേട്ടാ?; മോഹൻലാലിനോട് ആരാധകർ

പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ എന്നാണ് ആരാധകർ തിരക്കുന്നത്

പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ എന്നാണ് ആരാധകർ തിരക്കുന്നത്

author-image
Entertainment Desk
New Update
Mohanlal, karan johar, Supriya, Prithviraj, Mohanlal Karan Johar

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അതിനിടയിൽ ബോളിവുഡ് നിർമാതാവും സംവിധായകനുമായ കരൺ ജോഹറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരം. കരണിനൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ അതോ സൗഹൃദസംഗമമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കോഫി വിത്ത് കരണിലെ അതിഥിയായി പോവുന്നുണ്ടോ?, കരണിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ? എന്നൊക്കെയാണ് ആരാധകരുടെ അന്വേഷണം.

അതേസമയം, ഈ കക്ഷിയെ ഒന്നു സൂക്ഷിക്കണം, മൂപ്പർക്ക് തലവച്ചുകൊടുക്കല്ലേ ലാലേട്ടാ എന്നിങ്ങനെയുള്ള അഭ്യർത്ഥനകളും ചിത്രത്തിനു താഴെ കാണാം.

Advertisment

അതേസമയം, സുപ്രിയ ഷെയർ ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുകയാണ്. കരണിനൊപ്പം നിൽക്കുന്ന പൃഥ്വിരാജിനെയും സുപ്രിയയേയും ചിത്രത്തിൽ കാണാം. ഇരുചിത്രങ്ങളും ശ്രദ്ധ നേടുമ്പോൾ 'എന്തോ വരാനിരിക്കുന്നു' എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

publive-image
Mohanlal Prithviraj Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: