scorecardresearch

Chatha Pacha Release: അണ്ണാ നിങ്ങളോ?! കരണിൻ്റെ പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകർ

Chatha Pacha Release: അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ചത്താ പച്ച'യുടെ ആഗോള റിലീസാണ് ഇന്ന്

Chatha Pacha Release: അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ചത്താ പച്ച'യുടെ ആഗോള റിലീസാണ് ഇന്ന്

author-image
Entertainment Desk
New Update
Chatha Pacha Karan Johar FI 1

Chatha Pacha Release: ചത്താ പച്ച റിലീസ്

Chatha Pacha Release: ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് റെസ്‌ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് 'ചത്താ പച്ച.' അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' ഇന്ന് ആഗോള റിലീസിന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. 

Advertisment

അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വിശാഖ് നായർ, പൂജ മോഹൻദാസ് തുടങ്ങിയവരും ഇതിൽ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, മനോജ് കെ. ജയൻ മുതൽ ദുബായ് ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി വരെ നീളുന്ന വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Also Read: ആ വാൾടർ മമ്മൂട്ടിയല്ലേ? ആകാംക്ഷ ഉണർത്തി ചത്താ പച്ച ട്രെയിലർ

സാങ്കേതിക മികവിന്റെ കാര്യത്തിലും ഈ ചിത്രം ഒരു പടി മുന്നിലാണ്. ബോളിവുഡിലെ ഇതിഹാസ സംഗീത കൂട്ടുകെട്ടായ ശങ്കർ എഹ്‌സാൻ ലോയ് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നു. 

ഇതിനൊക്കെ പുറമേ ഇപ്പോൾ ശ്രദ്ധേയമുന്നത് കരൺ ജോഹറിൻ്റെ പോസ്റ്റാണ്. "ചത്താ പച്ചയോടൊപ്പം കരുത്തന്മാരുടെ പോർക്കളത്തിലേക്ക് ചുവടുവയ്ക്കാൻ ധൈര്യമുണ്ടോ?" എന്ന കുറിപ്പോടെയാണ് കരൺ ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വന്നതു മുതൽ ആരാധകർക്ക് കൗതുകമാണ്. ഇതാദ്യമാണ് കരണിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇത്രയധികം മലയാളം കമൻ്റുകൾ വരുന്നത്. 

"അയ്യോ എന്നാലും ഇതെങ്ങിനെ?", "അണ്ണാ നിങ്ങളോ...!" "എന്നാലും ഇങ്ങേർ ഇത് പോസ്റ്റ്‌ ചെയ്യാൻ കാരണം?" എന്നിങ്ങനെ പോകുന്നു കമന്റുകൾ.

യഥാർത്ഥത്തിൽ ചത്താ പച്ചയുടെ നോർത്തിന്ത്യയിലെ തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയത് കരണിൻ്റെ ധർമ്മ പ്രൊഡക്ഷൻസാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുമായി കരൺ ജോഹർ കൈകോർക്കുന്നത്. 

Also Read: 'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തും'; മമ്മൂട്ടിക്കു പിന്നാലെ 'ചത്താ പച്ച'യിൽ മോഹൻലാലും?

ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് കേരളത്തിലെ വിതരണാവകാശം നേടിയത്. തമിഴ്നാട്ടിലെയും കർണാടകയിലെയും വിതരണാവകാശം പിവിആർ ഇനോക്സ് പിക്‌ചേഴ്‌സും, വിദേശ വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സുമാണ് സ്വന്തമാക്കിയത്. 

റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. 

Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?

ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ചാണ്. ട്രെയിലറിൽ പരാമർശിക്കുന്ന 'വാൾടർ' എന്ന നിഗൂഢമായ കഥാപാത്രം മമ്മൂട്ടി തന്നെയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 

Read More: ചത്താ പച്ച കാത്തുവച്ച ആ 'ബിഗ്' സർപ്രൈസ് നാളെയറിയാം

Malayalam Films Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: