ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ 50-ാം ജന്മദിനം ആഘോഷമായി കൊണ്ടാടിയിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. വലിയ താരനിര തന്നെ പിറന്നാൾ ആഘോഷത്തിന് സാക്ഷിയാവാൻ എത്തിയിരുന്നു.
ഐശ്വര്യറായ്- അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ- കരീന കപൂർ, വിക്കി കൗശൽ- കത്രീന കെയ്ഫ്, ഹൃത്വിക് റോഷൻ- ഗേൾഫ്രണ്ട് സബ ആസാദ്, ഹൃത്വികിന്റെ മുൻഭാര്യ സൂസെയ്ൻ- ബോയ്ഫ്രണ്ട് അർസ്‌ലൻ തുടങ്ങിയ ജോഡികൾ പിറന്നാൾ പാർട്ടിയിലെ ശ്രദ്ധേയ സാന്നിധ്യമായി. മുൻഭാര്യയും സംവിധായികയുമായ കിരൺ റാവുവിനൊപ്പമാണ് ആമിർ ഖാൻ എത്തിയത്.
Check this out: ഒരുമിച്ചൊരു ഫ്രെയിമിൽ താരറാണിമാർ; അപൂർവ്വ ഒത്തുകൂടലിനു വേദിയായി പിറന്നാൾ പാർട്ടി
മുംബൈയിലെ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ നടന്ന പിറന്നാൾ പാർട്ടിയിൽ അനുഷ്ക ശർമ, ജൂഹി ചൗള, റാണി മുഖർജി, സാറാ അലി ഖാൻ, വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, സൽമാൻ ഖാൻ, ഗൗരി ഖാൻ, ഷനായ കപൂർ, ശ്വേത ബച്ചൻ, ടൈഗർ ഷ്റോഫ്, അപൂർവ മെഹ്ത, രാകുൽ പ്രീത് സിംഗ്- ജാക്കി ഭഗ്നാനി, മാധുരി ദീക്ഷിത്- ശ്രീറാം മാധവ് നേനെ, മൗനി റായ്, രൺവീർ സിംഗ് എന്നിവരും പങ്കെടുത്തു.
രൺവീറിനെയും ആലിയയേയും നായികാനായകന്മാരാക്കി റാണി കി പ്രേം കഹാനി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് കരൺ ജോഹർ ഇപ്പോൾ.