ശരീരം ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിനായി ഡയറ്റ് പിന്തുടരുന്നവര് ഭക്ഷണ കാര്യത്തിലും നല്ല ശ്രദ്ധാലുക്കളായിരിക്കും. അധിക ഭാരം ഒഴിവാക്കാൻ ശ്രമിക്കുന്ന ആളുകൾ കാര്‍ബോ ഹൈഡ്രൈറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാനും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ അതേ ആശങ്കയുളള ഒരു മനുഷ്യന് അങ്ങ് ബോളിവുഡിലും ഉണ്ട്. മറ്റാരുമല്ല സംവിധായകനും നിര്‍മ്മാതാവും അവതാരകനുമൊക്കെ ആയ കരണ്‍ ജോഹറാണ് കക്ഷി.
വരുണ്‍ ധവാന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിപ്സ് തിന്നാന്‍ തയ്യാറാവാത്ത കരണ്‍ ജോഹറിനെയാണ് കാണാന്‍ കഴിയുക. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് വരുണ്‍ ധവാന് കരണിന് ചിപ്സ് നല്കാന് ശ്രമിക്കുന്നത്. എന്നാല്‍ ശരീരം നന്നായി സൂക്ഷിക്കാന്‍ താന്‍ കഷ്ടപ്പെടുന്നുണ്ടെന്നും കാര്‍ബോ ഹൈഡ്രൈറ്റ് കഴിക്കില്ലെന്നും കരണ്‍ ജോഹര്‍ പറയുന്നു. ശരീര വണ്ണം കൂട്ടുന്ന കാര്‍ബോ ഹൈഡ്രേറ്റിന്റെ സാന്നിധ്യം ഉരുളക്കിഴങ്ങില്‍ കൂടുതലായുളളത് കൊണ്ടാണ് കരണ്‍ ചിപ്സ് നിഷേധിച്ചത്.
ഒരു വിവാഹത്തിനായി ധരിക്കേണ്ട വസ്ത്രം തനിക്കേ ചേരാതെ ആകുമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കുന്നു. ദയവ് ചെയ്ത് തന്റെ മുമ്പില്‍ ഇതും കൊണ്ട് വരരുതെന്നും കരണ്‍ ജോഹര്‍ വരുണ്‍ ധവാനോട് അപേക്ഷിക്കുന്നുണ്ട്. വീഡിയോ വരുണ്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കരണ്‍ ജോഹര്‍ ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കുന്ന കരണ്‍ ഇരട്ടക്കുട്ടികളുടെ അച്ഛനാണ്. തിരക്കേറിയ ജോലിക്കിടയിലും അദ്ദേഹം ജിമ്മില്‍ എത്താന്‍ സമയം കണ്ടെത്താറുണ്ട്. കുനാല്‍ ഗിര്‍ എന്ന പേഴ്സണല്‍ ട്രെയിനറാണ് കരണിനെ പരിശീലിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് കരണ്‍ ജോഹറിന് കുനാലിനെ പരിചയപ്പെടുത്തിയത്.