ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന്റെ ഫാഷന്‍ പ്രേമം പ്രശസ്തമാണ്. പുതിയ വസ്ത്രങ്ങള്‍ പരീക്ഷിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന താരമാണ് രണ്‍വീര്‍. പ്രിന്റുകളും ഭ്രാന്തമായ ഡിസൈനുകളൊക്കെയുളള വസ്ത്രങ്ങള്‍ അണിഞ്ഞ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ തന്റെ ഫാഷന്‍ വസ്ത്രങ്ങളില്‍ സംവിധായകനായ കരണ്‍ ജോഹറിന് കൂടി പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍വീര്‍ സിങ്.

കോഫി വിത്ത് കരണ്‍ 6ല്‍ പങ്കെടുത്തപ്പോഴാണ് രണ്‍വീര്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. അക്ഷയ് കുമാറും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. തനിക്ക് പല വിചിത്രമായ വസ്ത്രങ്ങളും കരണ്‍ തന്നിട്ടുണ്ടെന്ന് രണ്‍വീര്‍ പറഞ്ഞു. അതില്‍ 3.5 ലക്ഷം രൂപ വിലയുളള ഒരു ട്രാക്ക്സ്യൂട്ടും ഉണ്ടായിരുന്നെന്നും രണ്‍വീര്‍ വെളിപ്പെടുത്തി. തനിക്ക് ഇണങ്ങാതെ വരുമ്പോഴാണ് ഇത്തരം വസ്ത്രങ്ങള്‍ കരണ്‍ തനിക്ക് തരാറുലളതെന്നും രണ്‍വീര്‍ പറഞ്ഞു.

‘വിദേശത്ത് പോവുമ്പോള്‍ കരണ്‍ പല തരത്തിലുളള വസ്ത്രങ്ങള്‍ വാങ്ങിക്കും. അവിടെ നിന്നും വസ്ത്രങ്ങള്‍ ധരിക്കും. പക്ഷെ തിരികെ നാട്ടില്‍ എത്തുമ്പോള്‍ ചിലത് തനിക്ക് ഇടാന്‍ പറ്റില്ലെന്ന് കരണിന് തോന്നും. അത്തരം മാരകമായ വസ്ത്രങ്ങള്‍ അപ്പോള്‍ കരണ്‍ എനിക്ക് തരും. അത് ഞാന്‍ ഇടേണ്ടിയും വരും,’ രണ്‍വീര്‍ പറഞ്ഞു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു 3.5 ലക്ഷം രൂപ വിലയുളള ഒരു ട്രാക്സ്യൂട്ടും. കരണ്‍ ജോഹറും ഫാഷന്‍ വസ്ത്രങ്ങളില്‍ വളരെയധികം ഭ്രമമുളളയാളായത് കൊണ്ട് തന്നെ രണ്‍വീറിന്റെ വാക്കുകള്‍ വിശ്വസിക്കാതെ തരമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ