/indian-express-malayalam/media/media_files/2025/11/05/karam-ott-fi-2025-11-05-14-02-17.jpg)
Karam OTT: കരം ഒടിടി
Karam OTT Release Date & Platform: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഒടിടി റിലീസിനൊരുങ്ങുന്നു. വിനീതിന്റെ പതിവു സ്റ്റൈലിൽ നിന്നുമാറി ഒരു ആക്ഷന്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 25-നാണ് ചിത്രം റിലീസിനെത്തിയത്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
Also Read: കപ്ലിംഗ് ഒടിടിയിലേക്ക്, എവിടെ കാണാം?
'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമെന്ന സവിശേഷതയുമുണ്ട്.
Also Read: പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലേക്ക്, എവിടെ കാണാം?
നോബിള്‍ ബാബുവാണ് നായകൻ. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി, ശ്വേത മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷാൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്.
Also Read: വള ഒടിടിയിലേക്ക്; ധ്യാൻ - ലുക്മാൻ ചിത്രം എവിടെ കാണാം?
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. നവംബർ 7 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More: ബാഡ് ഗേൾ ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us