scorecardresearch

Karam OTT: കരം ഒടിടിയിലെത്തി, എവിടെ കാണാം?

Karam Now Available on OTT — Check Out the Streaming Platform: നോബിള്‍ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ഒടിടിയിലെത്തി, എവിടെ കാണാം?

Karam Now Available on OTT — Check Out the Streaming Platform: നോബിള്‍ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karam OTT release date platform

Karam Now Available on OTT: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം ഒടിടിയിലെത്തി. വിനീതിന്റെ പതിവു  സ്റ്റൈലിൽ നിന്നുമാറി ഒരു ആക്ഷന്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Advertisment

Also Read: സിനിമയിൽ നായിക, സ്വന്തം വീട്, ഇപ്പോൾ ഡ്രീം കാറും; സൈബർ അറ്റാക്കിനെ മറികടന്ന് സ്വപ്നങ്ങൾ കയ്യെത്തി തൊട്ട ദിൽഷ

'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമെന്ന സവിശേഷതയുമുണ്ട്. 

Also Read: ബിഗ് ബോസിന് ശേഷം പ്രതിഫലം കൂട്ടി, നായകന്മാരുടെ കാര്യത്തിൽ പുതിയ നിബന്ധന; വെളിപ്പെടുത്തി രേണു സുധി

Advertisment

നോബിള്‍ ബാബുവാണ് നായകൻ. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി, ശ്വേത മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷാൻ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. 

Also Read: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: