തെലുങ്കിലേക്ക് പോകുന്ന ‘കപ്പേള’; ട്രോളുകള്‍ക്ക് ചാകര

തെലുങ്ക് ചിത്രങ്ങളുടെ പതിവു രീതികളിലേക്ക് ‘കപ്പേള’യിലെ രംഗങ്ങൾ വന്നാൽ എങ്ങനെയിരിക്കും എന്നാണ് ട്രോളുകൾ ചർച്ച ചെയ്യുന്നത്

kappela trolls, Kappela telugu remake

നടനും ദേശീയ പുരസ്കാര ജേതാവുമായ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കപ്പേള’യ്ക്ക് തെലുങ്കിൽ റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമാകുകയാണ്. തെലുങ്ക് ചിത്രങ്ങളുടെ പതിവു രീതികളിലേക്ക് ‘കപ്പേള’യിലെ രംഗങ്ങൾ വന്നാൽ എങ്ങനെയിരിക്കും എന്നാണ് ഈ ട്രോളുകൾ കാണിച്ചുതരുന്നത്.

നായികയെ കാണാൻ ബസിലെത്തുന്ന നായകൻ തെലുങ്ക് റീമേക്കിൽ എത്തുമ്പോൾ വിമാനം പിടിച്ചായിരിക്കും വരികയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. ‘കപ്പേള’യുടെ മലയാളം പതിപ്പിൽ ക്ലൈമാക്സിൽ രക്ഷകനായി എത്തുന്ന റോയിയോട് എന്നെ ഒന്നു കടൽ കാണിച്ചു തരാമോ എന്നാണ് നായിക ജെസി ചോദിക്കുന്നത്. തെലുങ്ക് റീമേക്കിൽ നായികയുടെ ആഗ്രഹം കുറഞ്ഞത് ഒരു നയാഗ്ര വെള്ളച്ചാട്ടമെങ്കിലും കാണണം എന്നാകുമെന്ന് ട്രോളുകൾ പറയുന്നു.

kappela trolls, Kappela telugu remake

kappela trolls, Kappela telugu remake

അല്ലു അർജ്ജുന്റെ ഏറ്റവും വലിയ ഹിറ്റായ അല വൈകുണ്ഠപുരമുലോ, ജെഴ്സി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ സിതാര എന്റർടൈൻമെന്റ്സ്‌ ആണ് ‘കപ്പേള’യുടെ തെലുങ്ക്‌ റീമേക്ക്‌ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിതാര എന്റർടൈൻമെന്റ്സ്‌ മൂന്നാമതായി എടുക്കുന്ന മലയാളചിത്രമാണ്‌ ‘കപ്പേള.’ ‘പ്രേമം’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ചിത്രങ്ങളുടെ പകർപ്പവകാശം മുൻപ് സിതാര എന്റർടൈൻമെന്റ്സ്‌ സ്വന്തമാക്കിയിരുന്നു.

അഭിനേതാവായ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ മാർച്ച്‌ ആറിനാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. പിന്നീട് ജൂൺ 22ന് ചിത്രം നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ റിലീസായപ്പോൾ വൻ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് കപ്പേള നിർമിച്ചത്. ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

Read more: നെറ്റ്ഫ്ളിക്സിലെ ഏറ്റവും പുതിയ മലയാളചിത്രം: ‘കപ്പേള’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kappela movie telugu remake trolls

Next Story
വിവേചനം, ഇരട്ടത്താപ്പ്: വനിതാ സംഘടനയ്ക്ക്തിരെയുള്ള വിധുവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com