Latest News

Kappela, Kozhipporu, 2 States, Varkey Release Review Live Updates: ഇന്നത്തെ റിലീസ്

Kappela, Kozhipporu, 2 States, Varkey Release Review Live Updates: ‘കപ്പേള,’ ‘കോഴിപ്പോര്,’ ‘2 സ്റ്റേറ്റ്സ്,’ ‘വർക്കി’ എന്നിവയാണ് ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

Kappela, Kappela movie review, Kappela review, Kappela rating, കപ്പേള, കപ്പേള റിവ്യൂ, Kozhipporu, Kozhipporu movie review, Kozhipporu review, Kozhipporu rating, കോഴിപ്പോര്, കോഴിപ്പോര് റിവ്യൂ, 2 States, 2 States movie review, 2 States review, 2 States rating, ടു സ്റ്റേറ്റ്സ്, ടു സ്റ്റേറ്റ്സ് റിവ്യൂ, Varkey, Varkey movie review, Varkey review, Varkey rating, വര്‍ക്കി, വര്‍ക്കി റിവ്യൂ, iemalayalam, ഐഇ മലയാളം, Friday Release

Kappela, Kozhipporu, 2 States, Varkey Release Review Live Updates: അന്നബെൻ, റോഷൻ മാത്യൂ, ശ്രീനാഥ് ഭാസി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന ‘കപ്പേള,’ വീണ നന്ദകുമാർ, നവജിത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കോഴിപ്പോര്,’ മുകേഷ്, ശരണ്യ ആർ നായർ എന്നിവരുടെ ‘2 സ്റ്റേറ്റ്സ്,’ സമദ് സുലൈൻമാൻ അഭിനയിക്കുന്ന ‘വർക്കി’ എന്നിവയാണ് ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ.

അന്ന ബെന്നും റോഷൻ മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് ‘കപ്പേള.’ ദേശീയ പുരസ്കാര ജേതാവായ നടൻ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദും മുസ്‌തഫയും സുധാസും ചേര്‍ന്നാണ്.

നവാഗതരായ ജിനോയ് ജബിറ്റ് സംവിധാനം ചെയ്യുന്ന ‘കോഴിപ്പോര്,’ നഗരത്തോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിലെ പ്രണയവും സൗഹൃദവും തല്ലും പോരുമൊക്കെ പറയുന്ന ചിത്രമാണ് എന്നാണ് സൂചന. കിടങ്ങൂരില്‍ ഗാഗുല്‍ത്താ ലെയ്‌നില്‍ താമസക്കാരുടെ കഥയാണ് സിനിമ. അയല്‍ക്കാരായ മേരിയും ബീനയും അവരുടെ മക്കളും കുടുംബവും തമ്മിലുള്ള അടുപ്പവും പ്രമേയമാകുന്നു. പൗളി വില്‍സണും ജോളി ചിറയത്തുമാണ് ഇവരെ അവതരിപ്പിക്കുന്നത്.

മനു പിള്ള, ശരണ്യ എന്നിവരെ നായികാ നായകന്മാരാക്കി ജാക്കി.എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടു സ്റ്റേറ്റ്സ്.’ മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്, അരുള്‍ പാണ്ഡ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഒരു ഒളിച്ചോട്ടക്കഥയാണ് ചിത്രം പറയുന്നത്.

സംവിധായകൻ നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാൻ നായകനാകുന്ന ചിത്രമാണ് ‘വര്‍ക്കി.’ പുതുമുഖം ദൃശ്യ ദിനേശാണ് നായിക.

Live Blog

Kappela, Kozhipporu, 2 States, Varkey
Release Review Live Updates


10:42 (IST)06 Mar 2020

മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ് ടീമിന്‍റെ ‘ടു സ്റ്റേറ്റ്സ്’

കേരളത്തില്‍ നിന്നുള്ള ഒരു യുവാവും തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതിയും പ്രണയത്തിലാവുകയും ഒളിച്ചോടി പോയി വിവാഹിതരാവുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ‘ടു സ്റ്റേറ്റ്സിന്‍റെ’ കഥ വികസിക്കുന്നത്. റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ, സംഗീതം ജെയ്ക്സ് ബിജോയ്.

10:11 (IST)06 Mar 2020

നവാഗതരുടെ ‘കോഴിപ്പോര്’

കാരക്ടര്‍ റോളുകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ നവജിത് നാരായണന്‍ പ്രധാന റോളിലെത്തുന്ന ചിത്രമാണ് ‘കോഴിപ്പോര്.’ ‘കെട്ട്യോളാണെന്റെ മാലാഖ’ ഫെയിം വീണാ നന്ദകുമാറാണ് നവജിത്തിന് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, സോഹന്‍ സിനുലാല്‍, അനില്‍ നെടുമങ്ങാട്, അഞ്ജലി നായര്‍, ഷൈനി സാറ എന്നിവരും ചിത്രത്തിലുണ്ട്.

ബിജിബാല്‍ ആണ് സംഗീത സംവിധാനം. ജിബിറ്റ് ജോര്‍ജ്ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. വിനായക് ശശികുമാര്‍ ഗാനരചന.

09:55 (IST)06 Mar 2020

അന്ന ബെന്നും റോഷൻ മാത്യുവും ഒന്നിക്കുന്ന ‘കപ്പേള’

കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന  ‘കപ്പേള’യിൽ അന്നാ ബെൻ, റോഷൻ മാത്യു എന്നിവർക്കു പുറമേ ശ്രീനാഥ്‌ ഭാസി, സുധി കോപ്പ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.

09:07 (IST)06 Mar 2020

‘വര്‍ക്കി’ തിയേറ്റര്‍ ലിസ്റ്റ്

No photo description available.

08:58 (IST)06 Mar 2020

‘കോഴിപ്പോര്’ തിയേറ്റര്‍ ലിസ്റ്റ്

Image may contain: 7 people, text

08:50 (IST)06 Mar 2020

‘കപ്പേള’ തിയെറ്റർ ലിസ്റ്റ്

Image may contain: 3 people, people standing, beard and text

Kappela, Kappela movie review, Kappela review, Kappela rating, കപ്പേള, കപ്പേള റിവ്യൂ, Kozhipporu, Kozhipporu movie review, Kozhipporu review, Kozhipporu rating, കോഴിപ്പോര്, കോഴിപ്പോര് റിവ്യൂ, 2 States, 2 States movie review, 2 States review, 2 States rating, ടു സ്റ്റേറ്റ്സ്, ടു സ്റ്റേറ്റ്സ് റിവ്യൂ, Varkey, Varkey movie review, Varkey review, Varkey rating, വര്‍ക്കി, വര്‍ക്കി റിവ്യൂ, iemalayalam, ഐഇ മലയാളം, Friday Release

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kappela kozhipporu 2 states varkey release review live updates

Next Story
Kappela, Kozhipporu, 2 States, Varkey: നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾKappela, Kappela movie review, Kappela review, Kappela rating, കപ്പേള, കപ്പേള റിവ്യൂ, Kozhipporu, Kozhipporu movie review, Kozhipporu review, Kozhipporu rating, കോഴിപ്പോര്, കോഴിപ്പോര് റിവ്യൂ, 2 States, 2 States movie review, 2 States review, 2 States rating, ടു സ്റ്റേറ്റ്സ്, ടു സ്റ്റേറ്റ്സ് റിവ്യൂ, Varkey, Varkey movie review, Varkey review, Varkey rating, വര്‍ക്കി, വര്‍ക്കി റിവ്യൂ, iemalayalam, ഐഇ മലയാളം, Friday Release
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express