scorecardresearch

മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്’ സ്വാന്തന്ത്ര്യദിന റിലീസ്, പ്രഭാസിന്റെ ‘സാഹോ’യുമായി ഏറ്റുമുട്ടും

കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ‘കാപ്പാനി’ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്‌

august 15 release, kaappaan august 15 release, suriya 37 august 15 release, kaappaan, kaappaan twitter, kaappaan cast, chandrakanth varma, chandrakanth verma, saaho, saaho full movie, saaho trailer, saaho songs, saaho release date, saaho making video, saaho cast, saaho songs download, saaho story, kaappaan, mohanlal, mohanlal suriya, mohanlal tamil film, mohanlal tamil movie kaappaan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന സൂര്യ ചിത്രം ‘കാപ്പാന്‍’ അടുത്ത ഓഗസ്റ്റ്‌ 15ന് റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. ‘ബാഹുബലി’യ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യും അന്ന് തന്നെയാകും റിലീസ് എന്നും വാര്‍ത്തകളുണ്ട്.

കെ വി ആനന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.   മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.

“ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.

august 15 release, kaappaan august 15 release, suriya 37 august 15 release, kaappaan, kaappaan twitter, kaappaan cast, chandrakanth varma, chandrakanth verma, saaho, saaho full movie, saaho trailer, saaho songs, saaho release date, saaho making video, saaho cast, saaho songs download, saaho story, kaappaan, mohanlal, mohanlal suriya, mohanlal tamil film, mohanlal tamil movie kaappaan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
‘കാപ്പാന്‍’ ഷൂട്ടിംഗ് ലൊക്കേഷന്‍

സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.  ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.  ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

Read More: മോഹന്‍ലാല്‍ സൂര്യ സിനിമയുടെ ലണ്ടന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രമാണ് ‘സാഹോ’. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ‘സാഹോ’യ്‌ക്ക് മൂന്ന് വ്യത്യസ്‌ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വ്വഹിക്കുന്നത്.

Read More: ‘സാഹോ’യിലെ ആക്ഷൻ രംഗത്തിന് പ്രഭാസ് വിശ്രമമില്ലാതെ ചെലവഴിച്ചത് 20 ദിവസങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kappaan suriya mohanlal prabhas saaho independence day release on august 15