Kantara Full Movie Leaked Online by Tamilrockers: വിവിധ ഭാഷകളില്‍ റിലീസിനെത്തിയ കന്നഡ ചിത്രം ‘ കാന്താര’ യും തമിഴ്റോക്കേഴ്സിന്റെ പിടിയിലായിരിക്കുകയാണ്. ഒക്ടോബര്‍ 14 നാണ് ചിത്രത്തിന്റെ ഡബ്ബ് വേര്‍ഷന്‍ തീയറ്ററുകളിലെത്തിയത്. സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം എന്ന രീതിയിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് കന്നഡ റിലീസിനു ശേഷം നേടിയത്. മിത്തിനു പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രം ഹൂംബലെ ഫിലിംസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടി, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 16 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 80 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 30 നായിരുന്നു ചിത്രം റിലീസിനെത്തിയത്.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.