scorecardresearch

Kantara OTT: ‘കാന്താര’ ഒടിടിയിൽ

Kantara OTT: 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു

Kantara, Kantara OTT, Kantara Movie OTT, Kantara OTT platform, Kantara latest news, Kantara full movie download

Kantara OTT: മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ബോക്സ് ഓഫീസ് വിജയവും കൈവരിച്ച ‘കാന്താര’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കർണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.

‘കെജിഎഫ്’ നിർമ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയുടെ നിർമാണം നിർവ്വഹിച്ചത്. റിഷഭ് ഷെട്ടിയ്ക്ക് ഒപ്പം സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kantara ott release amazon prime video rishab shettykantara ott release amazon prime video rishab shetty

Best of Express