ബംഗലൂരു: പ്രശസ്‌ത തെന്നിന്ത്യൻ അർജുൻ സർജയുടെ മകളും കന്നഡ നടിയുമായ ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അറിയിച്ചു. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്താൻ ഐശ്വര്യ ആവശ്യപ്പെട്ടു.

“ഞാൻ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണൽ മെഡിക്കൽ ടീം ഇതിനായുള്ള മാർഗങ്ങനിർദേശങ്ങൾ തന്നിരുന്നു. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ടിരിക്കുന്ന ഏതൊരാളും ദയവായി ശ്രദ്ധിക്കുക,” ഐശ്വര്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.

Read More: നടൻ ധ്രുവ സർജയ്‌ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് പോസിറ്റീവ്

കുടുംബാംഗങ്ങളുടെ ചുവടുപിടിച്ച് 2013 ൽ പട്ടതു യാനായ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പ്രേമ ബരാഹ (2018) എന്ന കന്നഡ ചിത്രത്തിവും അഭിനയിച്ചിരുന്നു.

ഐശ്വര്യയുടെ കുടുംബാംഗവും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ അനിയനുമായ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ സർജയ്ക്കും കഴിഞ്ഞ വാരം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ നേരിയ ലക്ഷണങ്ങളാണ് കാണിച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. ഇരുവരെയും ബംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അർജിന്റെ മരുമക്കളാണ് ധ്രുവ് സർജയും ചിരഞ്ജീവി സർജയും.

Read More: തിരികെ വാ, നീയില്ലാതെ വയ്യ; ചിരഞ്ജീവിയുടെ ഓർമയിൽ വിങ്ങി സഹോദരൻ

ജൂലൈ 7 ന് ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ചിരഞ്ജീവി സർജയുടെ (39) സഹോദരനാണ് ധ്രുവ്. ചിരഞ്ജീവിയുടെ അകാല മരണത്തിൽ നിന്ന് കുടുംബം കരകയറുന്നതിനിടെയാണ് ധ്രുവ് സർജയും ഐശ്വര്യയും അടക്കമുള്ളവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഈ മാസം 15നായിരുന്നു ധ്രുവിനും പ്രേരണയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ധ്രുവ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും.

അടുത്തിടെ മാണ്ഡ്യ എംപിയും തെന്നിന്ത്യൻ നടിയുമായ സുമലത അംബരീഷിനും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. സുമലതയുമായി സമ്പർക്കം പുലർത്തിയ നിർമ്മാതാവും നടനുമായ റോക്ക്‌ലൈൻ വെങ്കിടേഷിനെ അടുത്തിടെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Read More: Kannada actor Aishwarya Arjun tests positive for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook