ആത്മാവിൽ ശുദ്ധിയുള്ളവർ, ദൈവത്തിനു പ്രിയപ്പെട്ടവർ; പുനീതിന്റെ വിയോഗത്തിൽ മേഘ്ന

“ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു,” മേഘ്ന കുറിച്ചു

Puneeth Rajkumar, Puneeth Rajkumar death, Puneeth Rajkumar death celebrity condolences , Puneeth Rajkumar age, Puneeth Rajkumar films, Puneeth Rajkumar latest photos, പുനീത് രാജ്‌കുമാർ

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പുനീതിനെ പ്രവേശിപ്പിച്ചത്. എന്നാൽ താരത്തിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

നാൽപ്പത്തിയാറാം വയസ്സിലാണ് പുനീതിന്റെ മരണം. പുനീത് രാജ്കുമാറിന്റെ മരണംപോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സർജയുടേതും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം.

ചിരഞ്ജീവിയുടെ ജീവിതപങ്കാളിയായിരുന്ന അഭിനേത്രി മേഘ്ന രാജ് പുനീതിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്. ചിരഞ്ജീവിയുടെ മരണത്തെക്കുറിച്ച് കൂടി ഓർത്തുകൊണ്ടാണ് മേഘ്നയുടെ അനുശോചന സന്ദേശം.

ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. “ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,” എന്ന കുറിപ്പോട് കൂടിയാണ് മേഘ്ന ഈ ചിത്രം പങ്കുവച്ചത്.

ആരാധകർക്കിടയിൽ അപ്പു എന്നാണ് പുനീത് അറിയപ്പെടുന്നത്. കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കുട്ടിക്കാലത്തു തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. ‘യുവരത്ന’ എന്ന ചിത്രമാണ് ഒടുവിൽ റിലീസിനെത്തിയത്.

Also Read: അപ്പൂ, ഞങ്ങളുടെ ഹൃദയം തകർത്ത് നീയെന്തിനാണ് പോയത്?; പുനീതിന്റെ മരണത്തിൽ നടുങ്ങി സഹപ്രവർത്തകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kannada actor puneeth rajkumar celebrities pay condolences meghna raj sarja message

Next Story
കടുവാക്കുന്നേൽ കുറുവച്ചൻ മാസ്സാണ്; ‘കടുവ’ ലൊക്കേഷൻ ചിത്രങ്ങൾPrithviraj, Kaduva location photos, Kaduva movie, shaji kailas, Prithviraj in Kaduva, കടുവ, പൃഥ്വിരാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com