scorecardresearch

കന്നഡ നടൻ ദർശൻ കൊലപാതക കേസിൽ അറസ്റ്റിൽ

ദർശൻ്റെ ഭാര്യക്ക് കൊല്ലപ്പെട്ട രേണുകാസ്വാമി അശ്‌ളീല സന്ദേശം അയച്ചതും സമൂഹമാധ്യമങ്ങളിൽ മോശം കമന്റിട്ടതും കൊലപാതകത്തിലേക്ക് നയിച്ചു

ദർശൻ്റെ ഭാര്യക്ക് കൊല്ലപ്പെട്ട രേണുകാസ്വാമി അശ്‌ളീല സന്ദേശം അയച്ചതും സമൂഹമാധ്യമങ്ങളിൽ മോശം കമന്റിട്ടതും കൊലപാതകത്തിലേക്ക് നയിച്ചു

author-image
Entertainment Desk
New Update
Renukaswamy, Darshan

രേണുകസ്വാമി (ഇടത്), ദർശൻ (വലത്)

കന്നഡ സിനിമ താരം ദർശൻ തൂഗുദീപ അറസ്റ്റിൽ. ബെംഗളൂരുവിൽ അടുത്തിടെ നടന്ന കൊലപാതക കേസിലാണ് ദർശനും കൊലപാതകത്തിന് കൂട്ടുനിന്ന ഒൻമ്പത് പേരും പൊലീസ് പിടിയിലായത്. രേണുകസ്വാമി (33) എന്നയാളെയാണ് നടൻ കൊലപ്പെടുത്തിടുത്തിയത്.

Advertisment

രേണുകസ്വാമിയുടെ മൃതദേഹം ജൂൺ 9ന് കാമാക്ഷിപാളയയിലെ അഴുക്കുചാലിൽനിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ച രേണുകസ്വാമി ചിത്രദുർഗ സ്വദേശിയാണ്.

ദർശൻ്റെ ഭാര്യക്ക് രേണുകാസ്വാമി അശ്‌ളീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകളിടുകയും ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ്, ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ പറയുന്നത്. സാങ്കേതിക അന്വേഷണങ്ങളും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ കസ്റ്റഡിയിലെടുത്തത്. ജൂൺ 9ന് രാവിലെ 8 മണിയോടെ, സുമ്മനഹള്ളിക്ക് സമീപമുള്ള സലാർപുരിയ സത്വ അപ്പാർട്ട്‌മെൻ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അഴുക്കുചാലിൽ മൃതദേഹം കാണ്ടെത്തുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യം കീഴടങ്ങിയ പ്രതികളിൽ മൂന്ന് പേർ പൊലീസിന് മൊഴി നൽകിയത്.

കാമാക്ഷിപാളയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.

Murder Case Kannada Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: