Latest News

അമ്മയുടെ ഉടുപ്പ് മകനും മകന്റെ ഉടുപ്പ് അമ്മയുമിട്ടു; കനിഹ പങ്കുവച്ച രസകരമായ വീഡിയോ

മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷവും കനിഹ പങ്കുവച്ചു.

Kaniha, Kaniha photos, videos, കനിഹ, Indian express malayalam, IE malayalam

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി കനിഹ. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി. ഇന്ന് മകനുമൊത്തുള്ള കനിഹയുടെ ഒരു ടിക് ടോക്ക് വീഡിയോയാണ് ആളുകളെ ചിരിപ്പിക്കുന്നത്.

Read More: ഫിറ്റ്നസ്, സൗന്ദര്യസംരക്ഷണം; കനിഹ പറയുന്നു

മകന്റെ വസ്ത്രം താനും തന്റെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക് ടോക്ക് വീഡിയോ ആണ് കനിഹ ആരാധകർക്കായി പങ്കുവച്ചത്. മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷവും കനിഹ പങ്കുവച്ചു.

മോഡലിങ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ‘ഫൈവ് സ്റ്റാറിൽ’ നായികയായി അവസരം കൊടുത്തു. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. കനിഹയുടെ ശ്രദ്ധേയമായ മലയാള സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും കനിഹ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kaniha shares tiktok video with son

Next Story
ഓൺലൈൻ റിലീസിന് പിന്തുണയുമായി മുപ്പതിൽ അധികം തമിഴ് നിർമാതാക്കൾsurya-tamil-actor
The moderation of comments is automated and not cleared manually by malayalam.indianexpress.com