അച്ഛനും മകനുമൊപ്പം ഒരു ക്ലിക്ക്; ‘പാപ്പ’ന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് കനിഹ

സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുലും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് കനിഹ പങ്കുവച്ചിരിക്കുന്നത്

Kaniha, കനിഹ, suresh gopi, gokul suresh, paappan, Joshiy movie Paappan, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, പാപ്പൻ, Indian express malayalam, IE malayalam

മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. കഴിഞ്ഞദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുലും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് കനിഹ പങ്കുവച്ചിരിക്കുന്നത്.

Read More: ഇതാണ് എബ്രഹാം മാത്യു മാത്തൻ; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ഗോപി

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോഷി- സുരേഷ് ഗോപി ടീം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്.

ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kaniha shares suresh gopi movie pappan location photos

Next Story
മകളുടെ വഴിയേ; അന്തരിച്ച ഗായിക മഞ്ജുഷയുടെ പിതാവും വാഹനാപകടത്തിൽ മരിച്ചുSinger Manjusha's father dies in an accident, ഗായിക മഞ്ജുഷയുടെ പിതാവ് അപകടത്തിൽ മരിച്ചു, Late singer Manjusha, അന്തരിച്ച ഗായിക മഞ്ജുഷ, idea star singer, ഐഇ മലയാളം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com