മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിമാരിൽ ഒരാൾ. ഇപ്പോഴിതാ, പേടി മാറ്റി ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.
ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് കനിഹ താൻ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. “സന്തോഷം.. ഈ വലിയ ബൈക്കുകൾ ഓടിക്കാൻ പഠിക്കാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയിൽ ഭയം വന്നു.. ഇന്ന് ഞാൻ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാർത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു!!” കനിഹ കുറിച്ചു.
ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോയും കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഒന്നും പഠിക്കാൻ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക!!” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കനിഹയുടെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിനെ കമന്റുകളിലൂടെ അഭിനന്ദിക്കുന്നത്.
Also Read: സംയുക്തക്കു പോസ് ചെയ്ത് മഞ്ജു; ചിത്രം ഏറ്റെടുത്ത് ആരാധകർ
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യാണ് കനിഹയുടെ ഇനി പുറത്തിറങ്ങിനിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ബ്രോ ഡാഡിയുടെ ഭാഗമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലും കനിഹ അഭിനയിക്കുന്നുണ്ട്. അതിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.