‘ബിറ്റ്സിയൻ’ ആയതിൽ അഭിമാനം; ക്യാമ്പസ് കാലമോർത്ത് കനിഹ

കോളേജ് ഐഡി കാർഡ് ഷെയർ ചെയ്‌തുകൊണ്ടാണ് കനിഹയുടെ പോസ്റ്റ്

Kaniha, കനിഹ, Kaniha photos, Kaniha college, kaniha old photo, kaniha family, kaniha latest photos, kaniha movies, Indian express malayalam, IE malayalam, ഐഇ മലയാളം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പമെല്ലാം നായികയായി അഭിനയിക്കാൻ കഴിഞ്ഞ താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ തന്റെ കോളേജിനെ കുറിച്ചു വാചാലയാകുകയാണ് കനിഹ.

കോളേജിന്റെ വാർഷിക ദിനത്തിൽ കോളേജ് ഐഡി കാർഡ് ഷെയർ ചെയ്‌തുകൊണ്ടാണ് കനിഹയുടെ പോസ്റ്റ്. തന്റെ കോളേജായ ബീറ്റ്‌സ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി ആൻഡ് സയൻസ്) ൽ പഠിച്ച എല്ലാവർക്കും ആശംസകൾ നൽകികൊണ്ട് സ്റ്റോറി ആയാണ് കനിഹ ഐഡി കാർഡ് ഷെയർ ചെയ്തത്. “ബിറ്റ്സിയൻ ആയതിൽ അഭിമാനമെന്നും” കനിഹ കുറിക്കുന്നു. കനിഹയുടെ ഔദ്യോഗിക പേരായ ദിവ്യ ആണ് ഐഡി കാർഡിൽ.

കോളേജിന്റെ അലുമ്‌നസ് ബാഡ്ജ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും കനിഹ പങ്കുവച്ചിട്ടുണ്ട്.

പഠനത്തിൽ മിടുക്കി ആയിരുന്ന കനിഹ മെറിറ്റ് ക്വാട്ടയിലാണ് രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിന് പ്രവേശനം നേടിയത്. പഠനത്തിന് ഇടയിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ദിവ്യ തന്റെ പേര് മാറ്റി കനിഹ എന്ന പേര് സ്വീകരിച്ചു.

Also read: ‘ദി എം ഫാമിലി’, മോഹൻലാലിനും മീനക്കും വിരുന്നൊരുക്കി മോഹൻ ബാബുവും കുടുംബവും; ചിത്രങ്ങൾ

കോളേജ് കാലഘട്ടത്തിൽ രണ്ടു ചിത്രങ്ങൾ ചെയ്ത കനിഹ ബിരുദം പൂർത്തിയാക്കിയ ശേഷമാണു സിനിമയിൽ കൂടുതൽ സജീവമായത്. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ ആയിരുന്നു കനിഹയുടെ സിനിമാ അരങ്ങേറ്റം.

മലയാളത്തിൽ ‘എന്നിട്ടും’ എന്ന ചിത്രത്തിലാണ് കനിഹ ആദ്യം അഭിനയിച്ചത്. പിന്നീട്, ‘ഭാഗ്യദേവത’, ‘പഴശ്ശിരാജ’, ‘സ്പിരിറ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ കനിഹ മലയാളികൾക്ക് പ്രിയങ്കരിയായ നടിയായി. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.

മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ് കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kaniha remembering her college life new instagram post

Next Story
പെപ്പെയും അനീഷയും വിവാഹിതരായി; ചിത്രങ്ങൾAntony Varghese, Antony Varghese, Antony Varghese Peppe, Antony Varghese Peppe engagement photos, Antony Varghese Peppe wedding date, Antony Varghese Peppe Haldi photos, Antony Varghese Pepe, Antony Varghese Peppe wedding, Antony Varghese sister wedding photo, Antony Varghese sister wedding video, ആന്റണി വർഗീസ്, പെപെ, Indian express Malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express