സിമ്രാനു ശേഷം ഒരു മനോഹര ചിത്രവുമായി എത്തുകയാണ് കങ്കണ റണാവത്ത്. റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’യിലാണ് കങ്കണയുടെ ഞെട്ടിക്കുന്ന മേയ്ക്ക് ഓവര്‍.

Kangana Ranaut, Rani Laxmi Bai

ഒരു യഥാര്‍ത്ഥ പോരാളിയെ പോലെ വാളും പിടിച്ചുള്ള കങ്കണയുടെ നില്‍പ്പു കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ആമ്പര്‍ ഫോര്‍ട്ടില്‍ പുരോഗമിക്കുകയാണ്.

Rani Laxmi Bai Kangana Ranaut

ഒരു ചരിത്ര കഥാപാത്രത്തിന്റെ വേഷത്തില്‍ ആദ്യമായാണ് കങ്കണ സ്‌ക്രീനില്‍ എത്തുന്നത്. ഇതുവരെ കാണാത്ത കങ്കണയുടെ അഭിനയത്തികവുകൂടി മണികര്‍ണികയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും വിജയേന്ദ്ര പ്രസാദാണ് നിര്‍വഹിക്കുന്നത്.

Kangana Ranaut

Kangana Ranaut

Kangana Ranaut

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ