പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍, ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ബ്രെന്‍ഡണ്‍ അലിസ്റ്റര്‍ ഡീ ജീയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കങ്കണയുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ബ്രാന്‍ഡണെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ ആണ്‍കുട്ടി ഒരു ഡേറ്റിങ് ആപ്പില്‍ തനിക്ക് 18 വയസായെന്ന് കാണിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ഇതേക്കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബോളിവുഡിലെ പുതിയ മീ ടൂ വിവാദത്തിന് തുടക്കം കുറിച്ച തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാന്‍ തനുശ്രീ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു.

പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കറിനെതിരെയാണ് തനുശ്രീ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. 2009ല്‍ ഹോണ്‍ ഓക്കെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്നും ഇന്‍ഡസ്ട്രിയിലെ നിരവധിപേര്‍ക്ക് ഇതറിയാം പക്ഷെ ആരും നാനയ്‌ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കില്ലെന്നും തനുശ്രീ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ