തെന്നിന്ത്യൻ താരങ്ങളെ പുകഴ്ത്തി കങ്കണ റണാവത്ത് പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് കങ്കണയുടെ അഭിപ്രായം. ഇപ്പോഴിതാ, കെ.ജി.എഫ് 2 യിലെ അഭിനയത്തിന് യാഷിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. 70കളിലും 80 കളിലും കണ്ടിട്ടുള്ള അമിതാഭ് ബച്ചനോട് യാഷിനെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു പരാമർശം. ദശാബ്ദങ്ങളായി ഇന്ത്യ കാണാൻ കാത്തിരുന്ന ‘കോപാകുലനായ യുവാവിനെ’ കണ്ടു എന്നായിരുന്നു കങ്കണ പറഞ്ഞത്.
ഇതുകൂടാതെ, രാം ചരൺ, അല്ലു അർജുൻ, എൻടിആർ ജൂനിയർ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ച്, ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതെന്നും കങ്കണ കുറിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലായിരുന്നു പരാമർശം.
മറ്റൊരു പോസ്റ്റിൽ, കെ.ജി.എഫ് ചാപ്റ്റർ 2-ൽ നിന്നുള്ള യാഷിന്റെ പോസ്റ്റർ പങ്കുവെച്ച്, “പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെപോയ കോപാകുലനായ യുവാവാണ് അദ്ദേഹം. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു. അതിമനോഹരം.” എന്നാണ് കുറിച്ചത്.

2018 ൽ പുറത്തിറങ്ങിയ യാഷ് നായകനായ കെ.ജി.എഫിന്റെ ചാപ്റ്റർ 2 മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രം ഇതിനോടകം 162 കോടി രൂപ നേടി കഴിഞ്ഞു, ചിത്രം ലോകമെമ്പാടും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
Also Read: മമ്മൂട്ടിയുടെ “തോളോടൊപ്പം” അഭിനയിക്കാൻ സാധിച്ചു; രസകരമായ വെളിപ്പെടുത്തലുമായി ദേവദത്ത് ഷാജി