scorecardresearch
Latest News

എനിക്ക് അഭിപ്രായം പറയാൻ വേറെയും വേദികളുണ്ട്; ട്വിറ്റർ അക്കൗണ്ട് പൂട്ടിയ വിഷയത്തിൽ കങ്കണ

“അവർ​ അമേരിക്കക്കാരാണെന്ന് ട്വിറ്റർ തെളിയിച്ചിരിക്കുകയാണ്, തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കാൻ അഗ്രഹിക്കുന്നത് വെള്ളക്കാരിൽ ജന്മനാ ഉള്ള കാര്യമാണ്”

Kangana Ranaut, Kangana Ranaut twitter, Kangana Ranaut twitter suspended

വിവാദ ട്വീറ്റുകളുടെ പശ്ചാത്തലത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി കങ്കണ രംഗത്ത്. “എനിക്ക് അഭിപ്രായം പറയാൻ വേറെയും വേദികളുണ്ട്,” എന്നാണ് കങ്കണ പ്രതികരിക്കുന്നത്.

“അവർ​ അമേരിക്കക്കാരാണെന്ന് ട്വിറ്റർ തെളിയിച്ചിരിക്കുകയാണ്, തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കാൻ അഗ്രഹിക്കുന്നത് വെള്ളക്കാരിൽ ജന്മനാ ഉള്ള കാര്യമാണ്, നമ്മൾ എന്ത് ചിന്തിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും പ്രവൃത്തിക്കണമെന്നും അവർ നമ്മളോട് പറയുന്നു. എന്റെ ശബ്ദം ഉയർത്താൻ എനിക്ക് വേറെയും വേദികളുണ്ട്, എന്റെ സ്വന്തം കലാമേഖലയായ സിനിമ ഉൾപ്പെടെ. “

“പക്ഷേ, ആയിരക്കണക്കിനു വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാവുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്ത ഈ രാജ്യത്തെ ജനതയെ കുറിച്ച് ഞാനോർക്കുന്നു, ഇപ്പോഴും അവരുടെ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല.” എ എൻ ഐയോട് കങ്കണ പ്രതികരിച്ചു.

” സമൂഹത്തിൽ ഉപദ്രവമുണ്ടാകാൻ സാധ്യതയുള്ള പെരുമാറ്റങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയതാണ്. അക്കൗണ്ട് ദുരുപയോഗം ചെയ്യുകയും വിദ്വേഷം പടർത്തുകയും ട്വിറ്റർ നിയമങ്ങൾ പലയാവർത്തി ലംഘിക്കുകയും ചെയ്ത അക്കൗണ്ട് ഞങ്ങൾ ശാശ്വതമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്,” എന്നാണ് ട്വിറ്റർ പ്രതിനിധികൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചും മമത ബാനർജിയുടെ വിജയത്തെ കുറിച്ചുമെല്ലാം പ്രകോപനപരമായ ട്വീറ്റുകൾ കങ്കണ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്നാണ് ട്വിറ്ററിന്റെ ഈ നടപടി.

ഇതാദ്യമായല്ല, ട്വിറ്റർ കങ്കണയെ വിലക്കുന്നത്. ഈ വർഷം ആദ്യത്തിൽ താണ്ഡവ് എന്ന വെബ് സീരിസിനെ കുറിച്ച് അക്രമോത്സുകമായ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് മണിക്കൂറുകളോളം വിലക്ക് ലഭിച്ചിരുന്നു. പിന്നീട് കങ്കണ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

Read more: ട്വീറ്റ് അതിരു കടന്നു; കങ്കണയെ പൂട്ടി ട്വിറ്റർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kangana ranaut twitter account suspended her response