/indian-express-malayalam/media/media_files/uploads/2021/05/kangana-ranaut-turns-covid-positive-says-virus-is-having-a-party-in-her-body-495153-fi.jpg)
ട്വിറ്ററിനു പിന്നാലെ കങ്കണയ്ക്ക് താക്കീതുമായി ഇൻസ്റ്റഗ്രാമും. കോവിഡ് ബാധിച്ചതിനെ തുടർന്ന് പങ്കുവച്ച കുറിപ്പിൽ കോവിഡ് വെറും ജലദോഷപനിയാണെന്ന് കങ്കണ പറഞ്ഞിരുന്നു. ഈ കുറിപ്പ് നീക്കം ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ. കോവിഡ് ബാധിച്ച് രാജ്യത്ത് ആയിരക്കണക്കിന് പേർ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുമ്പോൾ രോഗത്തെ കങ്കണ നിസ്സാരമായി ചിത്രീകരിച്ചത് ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.
'കുറച്ചു ദിവസങ്ങളായി നല്ല ക്ഷീണമുണ്ടായിരുന്നു എനിക്ക്, കണ്ണുകളില്‍ എരിച്ചിലും. ഹിമാചലില്‍ പോകണം എന്നുള്ളത് കൊണ്ട് ടെസ്റ്റ് എടുത്തു, എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഞാന്‍ ക്വാറന്‍റൈനിലാണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കുമെന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിക്കു വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം. ഹര ഹര മഹാദേവ്,' വിവാദ പോസ്റ്റിൽ കങ്കണ കുറിച്ചത്.
വിവാദ ട്വീറ്റുകളുടെ പേരില്‍ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയ വിഷയത്തില്‍ താരം ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അശ്വിനി അയ്യർ തിവാരിയുടെ സ്പോർട്സ് നാടകമായ 'പങ്ക'യാണ് ഏറ്റവും ഒടുവില്‍ കങ്കണ നായികയായി എത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us