തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.
#Thalaivi team wraps up one more schedule. BTS pics of #KanganaRanaut from sets !!@KanganaTeam #Vijay @vishinduri @ShaaileshRSingh @BrindaPrasad1 @thearvindswami @itsBhushanKumar @KarmaMediaent @TSeries @vibri_media pic.twitter.com/gi05jBxWat
— Haricharan Pudipeddi (@pudiharicharan) October 11, 2020
Read more: കങ്കണ നായികയായതു കാരണം ഒരു സിനിമ നിരസിക്കേണ്ടി വന്നിട്ടുണ്ട്; ഛായാഗ്രാഹകൻ പി സി ശ്രീരാം
ഏഴുമാസങ്ങൾക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് ‘തലൈവി’ വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നുമാണ് ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞത്.
Dear friends today is a very special day, resuming work after 7 months, travelling to southern India for my most ambitious bilingual project THALAIVI, need your blessings in these testing times of a pandemic.
P.S just clicked these morning selfies hope you all like them pic.twitter.com/drptQUzvXK— Kangana Ranaut (@KanganaTeam) October 1, 2020
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്.
‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.
‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
Read more: ‘നിങ്ങളുടെ മകളെയാണ് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇതു തന്നെ പറയുമോ?’: ജയ ബച്ചനോട് കങ്കണ