കങ്കണ റണാവത്തിനെ കേന്ദ്രകഥാപാത്രമാക്കി സർവേശ് മേവര സംവിധാനം ചെയ്യുന്ന ‘തേജസ്’ എന്ന ചിത്രത്തിലെ ആദ്യ പോസ്റ്റർ എത്തി. ചിത്രത്തിൽ വ്യോമസേന പൈലറ്റായാണ് കങ്കണ എത്തുന്നത്. “ഇന്ത്യൻ വ്യോമസേനയിലെ ധീരരായ പൈലറ്റുകൾക്കുള്ള സമർപ്പണമാണ് ചിത്രം,” നിർമാതാവായ റോണി സ്ക്രൂവാല ഒരു വാർത്താകുറിപ്പിൽ പറഞ്ഞു. 2021 ഏപ്രിലിൽ ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

Read more: ദേശീയ പുരസ്കാരം നേടിയ ഈ മലയാളി നായിക ആരാണെന്ന് മനസ്സിലായോ?

“പലപ്പോഴും നമ്മുടെ ധീരരായ സ്ത്രീകൾ യൂണിഫോമിൽ ചെയ്യുന്ന ത്യാഗങ്ങൾ രാഷ്ട്രത്തിന്റെ ശ്രദ്ധയിൽപ്പെടാറില്ല. രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അത്തരമൊരു വ്യോമസേന പൈലറ്റിന്റെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ ഇന്നത്തെ യുവാക്കളിൽ ദേശസ്‌നേഹവും അഭിമാനവും വളർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” കഥാപാത്രത്തെ കുറിച്ച് കങ്കണ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook