‘കരണ്‍ ജോഹറിന്റെ പാവയാവരുത്, നട്ടെല്ല് വേണം’; ആലിയയെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ റണാവത്ത്

‘നിലപാടില്ലാതെ പണം മാത്രം ഉണ്ടാക്കുന്നതിലാണ് ശ്രദ്ധയെങ്കില്‍ നിന്റെ വളര്‍ച്ചയ്ക്ക് മൂല്യമില്ല’- കങ്കണ

മണികര്‍ണികയുടെ റിലീസിന് പിന്നാലെ ഉയര്‍ന്ന വിവാദത്തിന് ആക്കംകൂട്ടി ആലിയ ഭട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആലിയയെ ഫോണ്‍ വിളിച്ച് രൂക്ഷമായ രീതിയില്‍ താന്‍ സംസാരിച്ചതായി കങ്കണ പറഞ്ഞു. പിങ്ക്‌വില്ലയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ ചിത്രമായ മണികര്‍ണികയെ ബോളിവുഡ് താരങ്ങളാരും പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തേ കങ്കണ രംഗത്തെത്തിയത്.

ദംഗല്‍, റാസി, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്ക്രീനിങ്ങിന് താന്‍ എത്തി പിന്തുണ അറിയിച്ചിട്ടും ആമിര്‍ ഖാനോ ആലിയയോ മണികര്‍ണികയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും നടി ആരോപിച്ചിരുന്നു. എന്നാല്‍ കങ്കണയ്ക്ക് തന്നോട് ദേഷ്യമില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കഴിഞ്ഞ ദിവസം ആലിയ പറഞ്ഞു. കങ്കണയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും ആലിയ വ്യക്തമാക്കി.

അതേസമയം, താന്‍ ആലിയയെ വിളിച്ച് അതൃപ്തി അറിയിച്ചതായി കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘മണികര്‍ണിക എന്റെ മാത്രം സ്വകാര്യ വിവാദമല്ലെന്ന് ഞാന്‍ ആലിയയെ വിളിച്ച് പറഞ്ഞു. ഒരു രാജ്യം മുഴുവന്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ എന്തുകൊണ്ട് ബോളിവുഡ് പിന്തുണയ്ക്കുന്നില്ല എന്നാണ് എന്റെ ചോദ്യം. അവരുടെ ചിത്രങ്ങള്‍ കാണാനും പ്രചരിപ്പിക്കാനും ഞാന്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് എന്റെ ചിത്രം കാണാന്‍ ആലിയ ഇത്ര പേടിക്കണം,’ കങ്കണ ചോദിച്ചു.

‘സ്ത്രീ ശാക്തീകരണത്തേയും ദേശീയതയേയും കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു ചിത്രത്തെ പിന്തുണയ്ക്കാന്‍ നട്ടെല്ല് വളര്‍ത്താന്‍ ഞാന്‍ അവളോട് പറഞ്ഞു. സ്വന്തമായി ഒരു നിലപാടില്ലാതെ കരണ്‍ ജോഹറിന്റെ പാവയായാണ് നില്‍ക്കുന്നതെങ്കില്‍ ആലിയ ഒരു വിജയിയാണെന്ന് ഞാന്‍ പരിഗണിക്കില്ല. ശബ്ദം ഉയര്‍ത്താതെ പണം മാത്രം ഉണ്ടാക്കുന്നതിലാണ് ശ്രദ്ധയെങ്കില്‍ നിന്റെ വളര്‍ച്ചയ്ക്ക് മൂല്യം ഇല്ലെന്ന് ഞാന്‍ ആലിയയോട് പറഞ്ഞു. വിജയത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ശരിയായ അര്‍ത്ഥം ആലിയയ്ക്ക് മനസ്സിലായിട്ടുണ്ടാവുമെന്നാണ് എന്റെ വിശ്വാസം,’ കങ്കണ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kangana ranaut slams at alia bhatt

Next Story
തൈമൂറിന്റെ ചിത്രത്തിനായി കാത്തിരുന്ന പാപ്പരാസിയ്ക്ക് കാപ്പി കൊടുത്ത് സെയ്ഫ് അലി ഖാന്‍taimur, taimur ali khan, taimur memes, taimur ali khan pics latest, taimur ali khan pics, taimur ali khan doll, taimur ali khan memes, tamiur news memes taimur ali khan photo, taimur ali khan video, taimur ali khan school, taimur ali khan pataudi, taimur ali khan wiki, saif ali khan, തൈമൂര്‍ അലി ഖാന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com