ബോളിവുഡിന്റെ ക്വീനാണ് കങ്കണ റണാവത്തെന്നു പറഞ്ഞാൽ ഒരിക്കലും അല്ലെന്നു പറയാനാവില്ല. കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പിലും സ്വതസിദ്ധമായ അഭിനയശൈലിയിലും മറ്റു നടിമാരിൽനിന്നും വ്യത്യസ്തയാണ് കങ്കണ. എവിടെയും സ്വന്തം അഭിപ്രായം തുറന്നുപറയാൻ താരത്തിനു മടിയില്ല. പലപ്പോഴും ഇതു വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.

അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ലൈംഗികതയെക്കുറിച്ചു കങ്കണ തുറന്നു പറഞ്ഞിരുന്നു. ഒരു വ്യക്തി ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കണ പറഞ്ഞത്.

Read Also: ‘പ്രമുഖരെ എതിര്‍ത്ത് പ്രമുഖര്‍’; പ്രധാനമന്ത്രിക്ക് അയച്ച കത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് കങ്കണ

കങ്കണയുടെ ബാല്യകാല ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് സഹോദരി രംഗോളി ചന്ദേൽ. കങ്കണയും താനും അമ്മയും ചേർന്നുളള ചിത്രമാണ് രംഗോളി ഷെയർ ചെയ്തത്. ഫോട്ടോയ്ക്കു പിന്നിൽ കാണുന്ന കലണ്ടറിലെ വർഷമേതെന്നു ആരെങ്കിലും കണ്ടുപിടിച്ചോയെന്നും രംഗോളി ചോദിച്ചു. 1998 ൽ പകർത്തിയ ചിത്രമാണ് രംഗോളി പങ്കുവച്ചതെന്നാണ് കലണ്ടറിൽനിന്നും മനസിലാവുന്നത്.

ഇതിനു മുൻപും കങ്കണയുടെ ബാല്യകാല ചിത്രങ്ങൾ സഹോദരി ഷെയർ ചെയ്തിട്ടുണ്ട്.

അശ്വിനി അയ്യറിന്റെ സ്പോർട്സ് സിനിമയായ പൻഗ, ജയലളിതയുടെ ബയോപിക് എന്നിവയാണ് കങ്കണയുടെ പുതിയ പ്രോജക്ടുകൾ. പൻഗയിൽ കബഡി താരമായാണ് കങ്കണ അഭിനയിക്കുന്നത്. ജയലളിതയുടെ ബയോപിക് സംവിധാന ചെയ്യുന്നത് എ.എൽ. വിജയ് ആണ്. ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’ ആണ് കങ്കണയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook