ഞാനും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്; അനുഭവം പങ്കിട്ട് കങ്കണ റണാവത്ത്

2017 ൽ മണികർണികയുടെ ഷൂട്ടിങ് സെറ്റിൽ കങ്കണയ്ക്ക് പരുക്കേറ്റിരുന്നു

Kangana Ranaut, bollywood actress, ie malayalam

ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ ഹോളിവുഡ് സൂപ്പർ താരം അലേക് ബാൾഡ്‌വിനിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രാഫർ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേട്ടതെന്ന് കങ്കണ റണാവത്ത്. “ഇത് വളരെ ഭയാനകമാണ്!! സംഘട്ടനങ്ങൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് സിനിമകളിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളും ശ്രദ്ധിക്കുക. നിങ്ങളുടെ തെറ്റുകൾ ഒരാളുടെ ജീവൻ എടുത്തേക്കാം,” കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

താൻ അഭിനയിച്ചൊരു സിനിമാ സെറ്റിൽവച്ചുണ്ടായ അപകടത്തിൽ മരണത്തെ മുഖാമുഖം കണ്ടുവെന്നും കങ്കണ പറയുന്നു. “ഇന്ന് രണ്ട് പേർക്ക് സിനിമാ സെറ്റിൽവച്ചു വെടിയേറ്റു, അവരിൽ ഒരാൾ മരിച്ചു. മറ്റ് പ്രമുഖ അഭിനേതാക്കളെപ്പോലെ, സംഘട്ടനം ചിത്രീകരണത്തിനിടെ എനിക്കും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ മരണത്തെ മുഖാമുഖം കണ്ടവയുമുണ്ട്, തീർച്ചയായും അത് മറ്റൊരാളുടെ അശ്രദ്ധയായിരുന്നു. സംഘട്ടനം ചെയ്യുന്നവരും, ചിലപ്പോൾ അഭിനേതാക്കളും എല്ലാ വർഷവും സിനിമാ സെറ്റുകളിൽ മരിക്കുന്നു. ഇത് വളരെ തെറ്റാണ്. ഇന്ത്യൻ സിനിമകളിൽ ആക്ഷൻ പ്രോട്ടോക്കോളുകളുടെ തയ്യാറെടുപ്പും നടപ്പിലാക്കവും വളരെ പ്രാകൃതമാണ്. നമ്മുടെ സിനിമാ സംഘടനകൾ ഇതിനെ ​ഗൗരവത്തിൽ എടുക്കുകയും അത്തരം അപകടങ്ങൾ തടയുമെന്നും പ്രതീക്ഷിക്കുന്നു.” അവർ എഴുതി.

2017 ൽ മണികർണികയുടെ ഷൂട്ടിങ് സെറ്റിൽ കങ്കണയ്ക്ക് പരുക്കേറ്റിരുന്നു. സഹതാരം നിഹാർ പാണ്ട്യയുമായുള്ള വാൾ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു പരുക്കേറ്റത്. അതേ ചിത്രത്തിന്റെ സെറ്റിൽ വീണ്ടും കങ്കയുടെ വലതുകാലിന് പരുക്കേറ്റിരുന്നു.

‘തലൈവി’യാണ് കങ്കണയുടേതായി അടുത്തിടെ റിലീസായ ചിത്രം. ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റായി വേഷമിടുന്ന സർവേഷ് മേവരയുടെ തേജസ്, ധക്കാഡ് തുടങ്ങിയവയാണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന സിനിമകൾ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എമർജൻസി, സീത എന്നിവയാണ് കങ്കണയുടെ പുതിയ പ്രോജക്ടുകൾ.

Read More: സ്പൈ ഗേളായി കങ്കണ; പുതിയ ലുക്ക് ശ്രദ്ധ നേടുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kangana ranaut recalls near death experience after alec baldwin shooting mishap

Next Story
ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്‍ണരാജ് റായ് അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com