ഋത്വിക് റോഷൻ തന്റെ മുൻ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ ഒന്നടക്കം ഞെട്ടിച്ച ഒന്നായിരുന്നു. ഏറെ വിവാദങ്ങളും ഇതിനെ തുടർന്നുണ്ടായി. കങ്കണയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഋത്വിക് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇതിനു പിന്നാലെ ഋത്വികിന് കങ്കണ അയച്ച സ്വകാര്യ ഇ-മെയിലുകൾ ചോർന്നു. ഋത്വിക്കിന്റെ പേരിലുളള ഇ-മെയിലിൽ നിന്നായിരുന്നു സന്ദേശങ്ങൾ ചോർന്നത്. എന്നാൽ ഇത് തന്റേതല്ലെന്നും താനല്ല മെയിലുകൾ ചോർത്തിയതെന്നുമായിരുന്നു ഋത്വിക്കിന്റെ വാദം.
ഋത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. ഒരു ചെറിയ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക ഋത്വിക്? എന്നാണ് കങ്കണയുടെ ചോദ്യം.
ഋത്വിക്കിന്റെ ഇമെയിൽ ഐഡി ഉപയോഗിച്ച് കങ്കണയോട് അനാവശ്യമായി സംസാരിച്ച അജ്ഞാതനെതിരെ ഋത്വിക് റോഷൻ നൽകിയ കേസ് സൈബർ സെല്ലിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് തിങ്കളാഴ്ച മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കങ്കണ.
His sob story starts again, so many years since our break up and his divorce but he refuses to move on, refuses to date any woman, just when I gather courage to find some hope in my personal life he starts the same drama again, @iHrithik kab tak royega ek chote se affair keliye? //t.co/qh6pYkpsIP
— Kangana Ranaut (@KanganaTeam) December 14, 2020
തങ്ങളുടെ വേർപിരിയൽ കഴിഞ്ഞ് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഋത്വിക് മറ്റൊരു ബന്ധത്തിലേക്ക് പോവാനും മുന്നോട്ട് പോകാനും വിസമ്മതിക്കുന്നുവെന്ന് കങ്കണ പറയുന്നു. എന്നാൽ താൻ വ്യക്തിജീവിതത്തിൽ പ്രതീക്ഷ കണ്ടെത്താനും ധൈര്യം ശേഖരിക്കാനും തുടങ്ങിയതോടെ ഋത്വിക് ‘അതേ നാടകം വീണ്ടും ആരംഭിക്കുന്നു’ എന്നും കങ്കണ പറഞ്ഞു.
ഈ ചെറിയ ബന്ധത്തെ കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക? എന്നാണ് കങ്കണ ചോദിക്കുന്നത്.
കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടി കാണിച്ച് ഋത്വിക് റോഷന്റെ അഭിഭാഷകൻ മഹേഷ് ജെത്മലാനി അടുത്തിടെ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിന് കത്ത് എഴുതിയിരുന്നു. 2016ൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പ്രകാരം തന്റെ ഇമെയിൽ ഐഡി ദുരുപയോഗം ചെയ്ത അജ്ഞാതനെതിരെ ബാന്ദ്ര കുർള കോംപ്ലക്സിലെ സൈബർ പോലീസ് സ്റ്റേഷനിൽ ഋത്വിക് കേസ് നൽകുന്നത്. അമേരിക്കയിൽ നിന്നാണ് മെയിൽ വന്നത് എന്നതിനാൽ ഇമെയിൽ ഐഡിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് ഫോറൻസിക് വിദഗ്ധർക്ക് കഴിഞ്ഞിരുന്നില്ല.
Read Also: ഇന്‍ഡസ്ട്രി മുഴുവന്‍ ഓടി നടന്ന് ഋത്വിക് എന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചു: കങ്കണ റാവത്ത്
ഋത്വിക്, കങ്കണ എന്നിവർ തമ്മിലുള്ള വൈരാഗ്യത്തിനും വഴക്കുകൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. ‘സില്ലി എക്സ്’ എന്ന പ്രസ്താവനയിലൂടെ കങ്കണ തനിക്ക് മാനഹാനി വരുത്തിയെന്നും ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ട് 2016 ൽ ഋത്വിക് ഒരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കുറ്റാരോപണം നിഷേധിക്കുകയും ഋത്വിക് തന്നെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് കങ്കണയും നിയമപരമായി ഋത്വികിന് എതിരെ നോട്ടീസ് അയച്ചിരുന്നു.
ഋത്വിക് തന്നെ മാനസിക രോഗിയാക്കിയെന്നാണ് ‘ആപ്കി അദാലത്ത്’ എന്ന രജത് ശർമയുടെ ഷോയിലും കങ്കണ തുറന്നടിച്ചിരിക്കുന്നത്. ‘മാനസികമായും വൈകാരികമായും ഞാൻ രോഗിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. അർധരാത്രിയിൽ ഉണർന്നിരുന്ന് കരയുമായിരുന്നു. ഞാൻ അയച്ച ഇ-മെയിലുകൾ ചോർന്നു. ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്ത് ഗോസിപ്പ് മാഗസിനിൽ വായിക്കുന്ന ലേഖനം പോലെ ജനങ്ങൾ അത് വായിക്കുന്നുണ്ട്. ഇതിന് ഋത്വിക് എന്നോട് മാപ്പു പറയണം’.
‘I want @iHrithik‘s apology for causing mental trauma’, #KanganaRanaut told me in #AapKiAdalat Sat, Sept 2 at 10 pm @indiatvnews pic.twitter.com/6SQBW2v1po
— Rajat Sharma (@RajatSharmaLive) August 30, 2017
ക്രിഷ് 3, കൈറ്റ് എന്നീ ചിത്രങ്ങളിൽ കങ്കണയും ഋത്വിക്കും ഒന്നിച്ച് അഭിനയിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook