scorecardresearch

ജയലളിതയെ അവതരിപ്പിക്കാന്‍ പത്തു കിലോ ഭാരം കൂട്ടി കങ്കണ

'ഇത്തരത്തില്‍ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല,' തലൈവി' സംവിധായകന്‍ എ എല്‍ വിജയ്‌

'ഇത്തരത്തില്‍ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല,' തലൈവി' സംവിധായകന്‍ എ എല്‍ വിജയ്‌

author-image
Entertainment Desk
New Update
jayalalithaa, thalaivi, thalaivi photo, thalaivi kangana, kangana, kangana ranaut, thalaivi look, thalaivi kangana look, jayalalithaa biopic, jayalalithaa birthday, kangana jayalalithaa look

"ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല. 'തലൈവി'യ്ക്കായി പത്തു കിലോ ഭാരമാണ് അവര്‍ കൂട്ടിയത്. അവരുടെ നിലയില്‍ നില്‍ക്കുന്ന ഒരു നടിയ്ക്ക് അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. വികാരനിര്‍ഭരമായ രംഗമോ, ഭാരതനാട്യമോ എന്തുമാകട്ടെ, അവര്‍ മനോഹരമായി ചെയ്യും. ഒറ്റ വിശേഷണത്തില്‍ വിശദീകരിക്കനാവുന്ന ഒരാളല്ല കങ്കണ. അവരെപ്പോലെ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. 'ഡയറക്ടര്‍സ് ഡിലൈറ്റ്' ആണവര്‍. ലേഡി ആമിര്‍ ഖാന്‍ എന്നും വേണമെങ്കില്‍ പറയാം. എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് പ്രേക്ഷകര്‍ തുറന്ന മനസ്സോടെ വന്നു അവര്‍ ജയലളിതയായി അഭിനയിക്കുന്നത് കണ്ടു വിലയിരുത്തണം എന്നാണ്."

Advertisment

തമിഴക മുന്‍മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജെ ജയലളിതയുടെ ജീവിതം ആസ്പദമാക്കി 'തലൈവി' എന്ന ചിത്രം ഒരുക്കുന്ന സംവിധായകന്‍ എ എല്‍ വിജയ്‌, ചിത്രത്തിലെ നായിക കങ്കണ രണൌട്ടിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണിവ, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖിക ശുഭകീര്‍ത്തനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖം പൂര്‍ണ്ണമായി വായിക്കാം: No one better than Kangana Ranaut to play madam Jayalalithaa: Thalaivi director

Advertisment

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.

Kangana Ranaut Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: