വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകസുന്ദരി പട്ടം ഇന്ത്യല്‍ എത്തിച്ച മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്. മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ തന്റെ സ്‌നേഹവും അഭിനന്ദനങ്ങളും അറിയിച്ചത്.

മാനുഷി ഛില്ലറിന്റെ നേട്ടത്തില്‍ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നുവെന്ന് കങ്കണ പറഞ്ഞു. ‘മാനുഷി ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല അവള്‍ വരുന്നത് വളരെ ചെറിയ ഒരു നഗരത്തില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട ഹരിയാനയില്‍ നിന്ന്.’

മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നന്ദിയറിയിക്കാന്‍ പോലും വാക്കുകളില്ലെന്നും കങ്കണ പറഞ്ഞു. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.

കങ്കണ മാത്രമല്ല, ബോളിവുഡില്‍ നിരവധി ആരാധകരാണ് മാനുഷിക്ക്. അടുത്തിടെയാണ് മുന്‍ ലോകസുന്ദരി പ്രിയങ്ക ചോപ്രയും മാനുഷിയ്ക്ക് അഭിനന്ദനങ്ങള്‍ അറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ