കങ്കണ റണാവത്തിന് 31-ാം പിറന്നാൾ. മണാലിയിലെ തന്റെ പുതിയ വീട്ടിലാണ് കങ്കണ പിറന്നാൾ ആഘോഷിച്ചത്. മറ്റുളള ബോളിവുഡ് നടിമാരിൽനിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു കങ്കണയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്നതിനു പകരം വൃക്ഷ തൈകൾ നട്ടാണ് ബി ടൗണിലെ സുന്ദരി പിറന്നാൾ ആഘോഷിച്ചത്.

മണാലിയിലെ വീടിനു സമീപം വൃക്ഷ തൈകൾ നടുന്നതിൽ വ്യാപൃതയായിരിക്കുന്ന കങ്കണയുടെ ചിത്രം സഹോദരി രങ്കോളി ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. തന്റെ 31-ാം പിറന്നാളിന്റെ ഭാഗമായി 31 വൃക്ഷ തൈകൾ കങ്കണ നട്ടുവെന്നാണ് റിപ്പോർട്ട്. പിറന്നാൾ ദിവസം പൂന്തോട്ടം നിർമ്മിച്ചും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ചുമാണ് കങ്കണ ചെലവഴിച്ചതെന്നാണ് വിവരം.

ഏതാനും നാളുകൾക്കു മുൻപായാണ് കങ്കണയും കുടുംബവും മണാലിയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. കങ്കണയുടെ പുതിയ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കങ്കണയ്ക്ക് നിരവധി ആരാധകരും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

സ്വന്തം നിലപാടുകൾ തുറന്നു പറയാൻ ഒരിക്കലും മടി കാട്ടാത്ത നടിയാണ് കങ്കണ. 12 വർഷത്തെ കരിയർ ജീവിതത്തിനിടയിൽ 3 ദേശീയ പുരസ്കാരങ്ങളും കങ്കണ നേടിയിട്ടുണ്ട്. ‘മണികർണിക’ എന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ