ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. തന്റെ തുടക്ക കാലത്ത് സിനിമാ മേഖലയിലെ പലരും താരത്തെ തഴയാൻ ശ്രമിച്ചെന്നാണ് കങ്കണ പറയുന്നത്. അവരുടെ ആജ്ഞകൾ അനുസരിക്കാത്തതിന്റെ ഭാഗമായിട്ടായിരുന്നു പ്രശ്നങ്ങൾക്കു വഴിവച്ചതെന്നും കങ്കണ കൂട്ടിച്ചേർത്തു.
“വിവാഹത്തിനു ഡാൻസ് ചെയ്യുവാനും ഐറ്റം നമ്പറുകളുടെ ഭാഗമാകാനും ഞാൻ വിസമ്മതിച്ചു. അതു പറയാൻ കാണിച്ച എന്റെ ആറ്റിറ്റ്യൂഡിനെ ദേഷ്യം എന്ന രീതിയിലാണ് അവർ വ്യാഖ്യാനിച്ചത്. രാത്രി കാലങ്ങളിൽ നായകന്മാരുടെ മുറിയിൽ പോകാൻ ഞാൻ തയാറാകാതിരുന്നതും അതിനൊരു കാരണമായി മാറി. ഒടുവിൽ എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവർ എന്നെ ജയിലിലടക്കാൻ ശ്രമിച്ചു” കങ്കണ ട്വീറ്റിൽ കുറിച്ചു.
“ഇതിനെ ആറ്റിറ്റ്യൂഡെന്നല്ല ആത്മാഭിമാനം എന്നാണ് പറയേണ്ടത്. അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് ഞാൻ വഴങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഒരു ചിത്രത്തിൽ മുഖ കാണിക്കാനായി ഒരുപ്പാട് വെല്ലുവിളികളിലൂടെ ഞാൻ കടന്നു പോയി”
കങ്കണയുടെ ട്വീറ്റിങ്ങനെ.
താരത്തെ അനുകൂലിച്ചും ചോദ്യം ചെയ്തുമുള്ള കമന്റുകളാണ് ട്വീറ്റിനു താഴെ നിറയുന്നത്. നടൻ ആദിത്യ പഞ്ചോലിയുമായുള്ള ബന്ധത്തെ കുറിച്ചും കമന്റ് ബോക്സിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കങ്കണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എമർജെൻസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തിൽ വേഷമിടുന്നത്.