എന്തും തുറന്ന് പറയുന്ന തന്റേടിയായിട്ടാണ് ബോളിവുഡ് താരം കങ്കണ റാണവത് വിലയിരുത്തപ്പെടുന്നത്. തനിക്ക് ആദ്യമായി നേരിട്ട ലൈംഗീക പീഡനത്തേക്കുറിച്ചും തുറന്നു പറയുകയാണ് താരം. സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാലെ സിനിമയില്‍ നില്‍ക്കാന്‍ സാധിക്കു എന്ന കാര്യം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

‘പതിനാറാം വയസിൽ എന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയത് ബോളിവുഡ് താരം ആദിത്യാ പഞ്ചോളിയാണ്’ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ കങ്കണ സ്ഥിരീകരിച്ചു.

ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.

പീഡനക്കാര്യം ആദ്യത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. സെറീനയുടെ പെരുമാറ്റം ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി എന്നും കങ്കണ പറയുന്നു. പതിനാറാം വയസില്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് നേരത്തെ പല അഭിമുഖങ്ങളിലും കങ്കണ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ പ്രയാമുള്ള ആളാണ് അതെന്ന് സൂചന നല്‍കിയിരുന്നെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

‘എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു’

‘എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി’ കങ്കണ പറഞ്ഞു.

അന്ന് പോലീസിനെ സമീപിക്കാന്‍ കങ്കണയ്ക്ക് ആകുമായിരുന്നില്ല. വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അതുകൊണ്ട് അപ്പോള്‍ പരാതി നല്‍കിയില്ല. എന്നാല്‍ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്.

ടെലിവിഷന്‍ പരിപാടി ആപ് കി അദാലത്തില്‍ കങ്കണ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതും വലിയ വാർത്തായിരുന്നു.

Read More: മലയാളി നടിക്ക് സംഭവിച്ചത് നമ്മള്‍ കണ്ടില്ലേ? ഹൃത്വിക്കുമായി തുറന്ന പോരിന് കങ്കണ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ