ഝാൻസി റാണിയാവാൻ ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടി കങ്കണ റണാവത്തിനെ തിരഞ്ഞെടുത്ത സംവിധായകന് തെറ്റുപറ്റിയിട്ടില്ല. ചിത്രത്തിന്റെ ലൊക്കേഷനിൽനിന്നും പുറത്തുവരുന്ന ചിത്രങ്ങൾ കങ്കണ ഈ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

രാജകീയ വേഷമണിഞ്ഞ് കൊറിയോഗ്രാഫർ സരോജ് ഖാനൊപ്പമുളള കങ്കണയുടെ ചിത്രമാണ് ഏറ്റവും പുതിയതായി പുറത്തുവന്നിട്ടുളളത്. ചിത്രത്തിൽ കങ്കണയും ഭർത്താവ് ഗദ്ദാധർ രാജയുടെ വേഷം അഭിനയിക്കുന്ന ജിഷു സെൻഗുപ്തയും തമ്മിലുളള റൊമാന്റിക് ഗാനത്തിന്റെ ചിത്രീകരണത്തിനിടയിൽനിന്നുളള ഫോട്ടോയാണിതെന്നാണ് റിപ്പോർട്ട്. ഈ ഗാനം സരോജ് ഖാനാണ് കൊറിയോഗ്രാഫി ചെയ്യുന്നതെന്നും വിവരമുണ്ട്.

 

View this post on Instagram

 

From the sets of #Manikarnika the legendary choreographer Saroj Khan shooting for a song with #kanganaranaut #whatsinthenews

A post shared by Whatsinthenews (@_whatsinthenews) on

ലൊക്കേഷൻ ചിത്രങ്ങൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

 

View this post on Instagram

 

‏كانغنا راناوت ف موقع تصوير فيلمها المنتظر ⁦‪#ManiKarnika‬⁩.

A post shared by (@india_weaale) on

 

View this post on Instagram

 

@bollywoodtimes__ Adorable! #KanganaRanaut takes her little nephew along with her on the sets of #Manikarnika.

A post shared by Bollywood_times (@bollywoodtimes__) on

 

View this post on Instagram

 

#KanganaRanaut ‘s #Manikarnika teaser will be released on Oct 2nd.. Trailer in November and Movie in Jan’19..

A post shared by GOLDEN ZEBRA (@_golden_zebra) on

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽനിന്നും തിയേറ്ററുകളിൽ ‘മണികർണിക: ദി ക്യൂൻ ഓഫ് ഝാൻസി’ തരംഗം തീർക്കുമെന്ന് ഉറപ്പായിരുന്നു. കുഞ്ഞിനേയും പുറകിലേന്തി കുതിരപ്പുറത്ത് വാളും പിടിച്ച് പോരാടുന്ന കങ്കയുടെ പോസ്റ്ററായിരുന്നു പുറത്തുവന്നത്.

റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി’. സിമ്രാനു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണിത്. ക്രിഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജനുവരി 25 നാണ് ചിത്രം റിലീസിന് എത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ