Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

തലൈവിയാകാൻ 20 കിലോ ശരീരഭാരം വർധിപ്പിച്ച് കങ്കണ

‘തലൈവി’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളിലാണ് കങ്കണ

kangana ranaut, kangana ranaut jayalalithaa, jayalalithaa biopic, kangana ranaut news, kangana ranaut latest, kangana ranaut remuneration

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് കങ്കണ റണാവത്ത് കൂട്ടിയത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് കങ്കണ. നേരത്തെ ഉണർന്ന് വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചത്. തലൈവിയ്ക്കായി മേക്ക് ഓവർ നടത്തുന്നതിനുള്ള മുൻപുള്ള തന്റെ ഒരു ചിത്രവും കങ്കണ പങ്കുവച്ചിട്ടുണ്ട്.

ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു.

Read more: കങ്കണ നായികയായതു കാരണം ഒരു സിനിമ നിരസിക്കേണ്ടി വന്നിട്ടുണ്ട്; ഛായാഗ്രാഹകൻ പി സി ശ്രീരാം

ഏഴുമാസങ്ങൾക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് ‘തലൈവി’ വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നുമാണ് ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞത്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരിൽ തമിഴിലും ‘ജയ’ എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ എൽ വിജയ് ആണ്.

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

Read more: ‘നിങ്ങളുടെ മകളെയാണ് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇതു തന്നെ പറയുമോ?’: ജയ ബച്ചനോട് കങ്കണ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kangana ranaut gained 20kgs for thalaivi film jayalalitha biopic

Next Story
പിറന്നാൾ സർപ്രൈസ് കണ്ട് ആദ്യം ചിരിച്ചു, പിന്നെ കണ്ണ് നിറഞ്ഞ് നവ്യ നായർNavya Nair, നവ്യ നായർ, Actor Navya, നടി നവ്യ നായർ, Navya Nair Birthday, നവ്യ നായരുടെ ജന്മദിനം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com