അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായൊരു ഇടം കണ്ടെത്തിയ താരമാണ് കങ്കണ റണാവത്ത്. താരത്തിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. കങ്കണയുടെ സഹോദരി രംഗോലി ചന്ദൽ ആണ് താരത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്കൂൾകാലത്ത് കുഞ്ഞു കങ്കണ ഒരു നാടകത്തിൽ സീതയായി വേഷമിട്ടപ്പോഴുള്ള ചിത്രമാണിത്. ചുവന്ന സാരിയാണ് താരത്തിന്റെ വേഷം.
Ramayana being on air here sharing a picture of Kangana from school Ramayana play, make up costume direction by Kangana, she was hardly 13 years old used to get lot of scolding from papa for dressing up like this but she never cared pic.twitter.com/fmtyfqJO4Z
— Rangoli Chandel (@Rangoli_A) April 11, 2020
“രാമായണം പുനസംപ്രേഷണം നടക്കുകയാണല്ലോ, ഇവിടെയിതാ സ്കൂളിലെ രാമായണ നാടകത്തിൽ നിന്നുള്ള കങ്കണയുടെ ഒരു ചിത്രം പങ്കിടുന്നു. കഷ്ടിച്ച് 13 വയസുമാത്രം പ്രായമുള്ള കങ്കണ തന്നെയാണ് സ്വന്തം വസ്ത്രാലങ്കാരവും ഒരുക്കിയിരിക്കുന്നത്. അവൾക്ക് പപ്പയിൽ നിന്ന് ഏറെ ശകാരം കിട്ടുമായിരുന്നു, അവൾ പക്ഷേ അതൊരിക്കലും കാര്യമാക്കിയിരുന്നില്ല,” എന്നാണ് രംഗോലി കുറിക്കുന്നത്.
ജയലളിതയുടെ ജീവചരിത്രസിനിമയായ ‘തലൈവി’യാണ് തിയേറ്ററുകളിലെത്താനുള്ള കങ്കണ ചിത്രം. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വേഷമാണ് ചിത്രത്തിൽ കങ്കണയ്ക്ക്. ചിത്രത്തിനായി കങ്കണ 20 കിലോയോളം ശരീരഭാരം വർധിപ്പിച്ചിരുന്നു. ജൂൺ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സർവേശ് മേവര സംവിധാനം ചെയ്യുന്ന ‘തേജസ്’ ആണ് കങ്കണയുടെ മറ്റൊരുചിത്രം. ഒരു ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റിന്റെ വേഷമാണ് ചിത്രത്തിൽ കങ്കണയ്ക്ക്.
Read more: സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിറഞ്ഞാടി കങ്കണ റണാവത്ത്, ചിത്രങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook