ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരൻ അക്ഷതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഹരിയാന സ്വദേശിയും ഡോക്ടറുമായ റിതുവാണ് വധു. ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ചടങ്ങിൽനിന്നുളള ചിത്രങ്ങളും വീഡിയോയും കങ്കണയുടെ സഹോദരി രംഗോലി ചന്ദേൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

Kangana Ranaut

Kangana Ranaut

Kangana Ranaut, ie malayalam
Kangana Ranaut, ie malayalam

ചടങ്ങിൽ കങ്കണ അടക്കമുളള കുടുംബാംഗങ്ങൾ പരമ്പരാഗത നൃത്തം കളിക്കുന്ന വീഡിയോയാണ് രംഗോലി പങ്കുവച്ചത്. ഗോൾഡൻ സാരി അണിഞ്ഞ കങ്കണ പാട്ടിൽ ലയിച്ച് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. വരൻ അക്ഷിതും വധു റിതുവും ചേർന്നുളള നൃത്തത്തിന്റെ വീഡിയോയും രംഗോലി ഷെയർ ചെയ്തിട്ടുണ്ട്.

തങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ മിശ്ര വിവാഹമാണ് നടക്കാൻ പോകുന്നതെന്നും രംഗോലി അറിയിച്ചിട്ടുണ്ട്. റിതു ജാട് സമുദായ അംഗമാണ്. അക്ഷിത് രാജ്പുത് സമുദായവും.

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെക്കുറിച്ചുളള ‘തലൈവി’ എന്ന സിനിമയുടെ തിരക്കുകളിലാണ് കങ്കണ. അടുത്ത വർഷം ജനുവരിയിൽ കങ്കണയുടെ മറ്റൊരു സിനിമയായ ‘പങ്ക’ റിലീസിനെത്തുന്നുണ്ട്. ഇതിനുപുറമേ സ്ത്രീ കേന്ദ്രീകൃത സിനിമയായ ‘ധക്കാടി’ലും കങ്കണ അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook