scorecardresearch

മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില്‍ എത്തിയത് ഐശ്വര്യ റായ്

പ്രേക്ഷകർ ഇന്നും ഹൃദയത്തിലേറ്റുന്ന ആ ചിത്രത്തിൽ ആദ്യം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യർ

പ്രേക്ഷകർ ഇന്നും ഹൃദയത്തിലേറ്റുന്ന ആ ചിത്രത്തിൽ ആദ്യം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യർ

author-image
Entertainment Desk
New Update
Mammootty, Manju Warrier, മമ്മൂട്ടി, മഞ്ജു വാര്യർ, Mammootty Manju Warrier films, Aishwarya Rai, Kandukondain Kandukondain, Mammootty Kandukondain Kandukondain scene, Mammootty Aishwarya Rai Kandukondain Kandukondain scene, Rajeev Menon, രാജീവ് മേനോൻ,Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

മമ്മൂട്ടിയും മഞ്ജു വാര്യറും നായികാനായകന്മാരായി എത്തുന്ന ഒരു ചിത്രം ഇരുവരുടെയും ആരാധകരുടെ ഒരു സ്വപ്നമാണ്. കരിയറിൽ അത്തരമൊരു സിനിമയിൽ അഭിനയിക്കാൻ താനുമേറെ ആഗ്രഹിക്കുന്നുവെന്ന് പലതവണ അഭിമുഖങ്ങളിൽ മഞ്ജു വാര്യർ വ്യക്തമാക്കിയതാണ്. ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്, 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിലൂടെ. മഞ്ജുവിന്റെയും ആരാധകരുടെയും ആഗ്രഹം പോലെ മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു ഒന്നിച്ചെത്തുകയാണ് ചിത്രത്തിൽ.

Advertisment

എന്നാൽ 20 വർഷം മുൻപു തന്നെ മമ്മൂട്ടിയുടെ നായികയായി മഞ്ജുവിനെ ആലോചിച്ചിരുന്നു എന്നു വെളിപ്പെടുത്തുകയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ. അദ്ദേഹത്തിന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജുവാര്യരെ ആയിരുന്നു. എന്നാൽ പിന്നീട് രാജീവ് മേനോന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അണിയറവാർത്ത.

mammootty Aishwarya rai

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മേജർ ബാല. മമ്മൂട്ടി- ഐശ്വര്യ റായ് ജോഡികളും ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment

ചിത്രത്തിൽ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയസീൻ ഇപ്പോഴും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന ഒന്നാണ്. മമ്മൂട്ടിയും ഐശ്വര്യയും തകർത്തഭിനയിച്ച സീൻ. വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു രംഗം. ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയെന്ന് രാജീവ് മേനോൻ മുൻപ് പറഞ്ഞിരുന്നു.

മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.

Read more: ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ, എത്തിച്ചേർന്നത് ദിലീപിന്റെ കൈകളിൽ; ആ ഹിറ്റ് ചിത്രമിറങ്ങിയിട്ട് ഇന്നേക്ക് 16 വർഷം

Aishwarya Rai Bachchan Manju Warrier Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: